ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്ടില്‍ ഇത്തവണ പോര് മുറുകും! സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയുമായി സിപിഐ

By Web TeamFirst Published Feb 4, 2024, 2:23 PM IST
Highlights

ശക്തമായ മത്സരം നടക്കാന്‍ സാധ്യതയുള്ള തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെയാണ് സാധ്യതാ പട്ടികയില്‍ സിപിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്.വയനാട്ടില്‍ സിപിഐ ദേശീയ നേതാവ് ആനി രാജയാണ് സാധ്യതാ പട്ടികയിലുള്ളത്

തിരുവനന്തപുരം:ലോക്സ്ഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയുമായി സിപിഐ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടൻ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവിട്ട് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് പോകാനാണ് സിപിഐയുടെ നീക്കം. വയനാട്ടില്‍ സിപിഐ ദേശീയ നേതാവ് ആനി രാജയാണ് സാധ്യതാ പട്ടികയിലുള്ളത്. തിരുവനന്തപുരത്ത് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെയാണ് പരിഗണിക്കുന്നത്. ശക്തമായ മത്സരം നടക്കാന്‍ സാധ്യതയുള്ള തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെയാണ് സാധ്യതാ പട്ടികയില്‍ സിപിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സിഎ അരുണ്‍ കുമാറിനെയാണ് പരിഗണിക്കുന്നത്. മുതിര്‍ന് നേതാക്കള്‍ക്കൊപ്പം യുവാക്കള്‍ക്ക് കൂടി പരിഗണന നല്‍കികൊണ്ടാണ് മാവേലിക്കരയിലെ സാധ്യതാ പട്ടിക. എഐവൈഎഫ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റായിരുന്ന അരുണ്‍കുമാര്‍ നിലവില്‍ മന്ത്രി പി പ്രസാദിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ്. സിപിഐയുടെ ദേശീയ നിര്‍വാഹക സമിതി അംഗവും ദേശീയ ജനറല്‍ സെക്രട്ടരി ഡി രാജയുടെ ഭാര്യയുമായ ആനി രാജയെ തന്നെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കി ശക്തമായ മത്സരത്തിന് സിപിഐ ഒരുങ്ങുന്നുവെന്നാണ് സാധ്യതാ പട്ടികയിലൂടെ വ്യക്തമാകുന്നത്. കേരളത്തില്‍ നാലു സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്.

Latest Videos

രണ്ട് പോരാ, ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ കൂടുതൽ സീറ്റ് വേണമെന്ന് സിപിഎം, ഡിഎംകെയുമായി ചര്‍ച്ച

 

click me!