ഇന്ന് റിപ്പോർട്ട് ചെയ്ത 3402 കൊവിഡ് കേസുകളിൽ 3120 എണ്ണവും സമ്പര്‍ക്കത്തിലൂടെ ബാധിച്ചവയാണ്. ഇതിൽ 235 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത 3402 കൊവിഡ് കേസുകളിൽ 3120 എണ്ണവും സമ്പര്‍ക്കത്തിലൂടെ ബാധിച്ചവയാണ്. ഇതിൽ 235 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ സമ്പർക്ക കേസുകളുള്ളത്. ഇവിടെ 502 പേർക്കാണ് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് സ്ഥിരീകരിച്ചത്.
കൊല്ലം ജില്ലയില്‍ നിന്നുള്ള 348 പേര്‍ക്കും, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 315 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 254 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി ഇന്ന് റിപ്പോർട്ട് ചെയ്തു. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 213 പേരും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 199 പേരും, കോട്ടയം ജില്ലയില്‍ നിന്നുള്ള 191 പേരും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 182 പേരും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 153 പേരും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 113 പേരും, വയനാട് ജില്ലയില്‍ നിന്നുള്ള 72 പേരും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 21 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.
88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 26, കണ്ണൂര്‍ ജില്ലയിലെ 23, കാസര്‍ഗോഡ് ജില്ലയിലെ 8, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ 6 വീതവും, കോഴിക്കോട് ജില്ലയിലെ 5, കൊല്ലം ജില്ലയിലെ 4, പത്തനംതിട്ട ജില്ലയിലെ 2, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 15 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.