കൊവിഡ് വ്യാപിക്കുന്നു; പൊന്നാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

By Web Team  |  First Published Jul 10, 2020, 4:48 PM IST

പൊന്നാനി താലൂക്ക് പരിധിയിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് അർധരാത്രി മുതൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ.
 


മലപ്പുറം: കൊവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ പൊന്നാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊന്നാനി താലൂക്ക് പരിധിയിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് അർധരാത്രി മുതൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ.

മലപ്പുറം ജില്ലയില്‍ 55 പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിൽ 23 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 21 പേര്‍ പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയവരാണ്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.  തിരൂരങ്ങാട് നഗരസഭ ഓഫീസും അടച്ചിരുന്നു. ഇവിടുത്തെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. 

Latest Videos

undefined

Read Also: കൊവിഡ് വ്യാപനം: കേരളം മാതൃക സ്വീകരിക്കാന്‍ കര്‍ണാടകയോട് വിദഗ്ധര്‍...
 

click me!