അതേസമയം അസൗകര്യങ്ങള്‍ കുറയ്‌ക്കാന്‍ എന്ത് നടപടികള്‍ സ്വീകരിക്കാന്‍ പറ്റും എന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും എന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ ഉടന്‍ ഒഴിവാക്കില്ലെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'കൊവിഡ് തീവ്രബാധിത പ്രദേശങ്ങളോട് തൊട്ടുകിടക്കുന്ന നഗരം എന്ന നിലയ്‌ക്ക് ലോക്ക് ഡൗണ്‍ ഒഴിവാക്കുന്നതിന് പ്രയാസമുണ്ട്. രോഗവ്യാപന നിരക്ക് വിലയിരുത്തി മാത്രമേ തീരുമാനമെടുക്കാന്‍ പറ്റൂ. എന്നാല്‍ ജനങ്ങളുടെ അസൗകര്യങ്ങള്‍ കുറയ്‌ക്കാനുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും' എന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗമുക്തിയില്‍ ആശ്വാസദിനം
undefined
സംസ്ഥാനത്ത് 885 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 968 പേർ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് 724 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്നും വന്ന 64 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 68 കേസുകളും ഉണ്ട്. 24 ആരോഗ്യപ്രവർത്തകർക്കും രോഗം വന്നു.
ഇന്ന് നാല് മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുകൻ (46 വയസ്), കാസർകോട് സ്വദേശി ഖമറൂന്നിസ (48), മാധവൻ (68), ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് ഇന്ന് മരിച്ചത്.
Read more: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനില്ല, നിലവിലെ നടപടികള്‍ ശക്തമാക്കും: മുഖ്യമന്ത്രി