കൊവിഡ് ബാധിച്ച എക്സൈസ് ഡ്രൈവറുടെ നില ​ഗുരുതരം; രോ​ഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല

By Web Team  |  First Published Jun 17, 2020, 3:12 PM IST

കടുത്ത ന്യുമോണിയ ബാധിച്ചതിനാൽ ശ്വാസകോശത്തിന്റെ പ്രവർത്തനത്തിന് ​ഗുരുതരമായ തകരാറുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 


കണ്ണൂർ: കണ്ണൂരിൽ കഴി‍ഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഇരപത്തിയെട്ടുകാരന്റെ നില അതീവ ​ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എക്സൈസ് ഡ്രൈവറാണ് ഇയാൾ. കടുത്ത ന്യുമോണിയ ബാധിച്ചതിനാൽ ശ്വാസകോശത്തിന്റെ പ്രവർത്തനത്തിന് ​ഗുരുതരമായ തകരാറുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇയാൾക്ക് എവിടെനിന്നാണ് രോ​ഗം ബാധിച്ചതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

മട്ടന്നൂർ എക്സൈസ് വകുപ്പ് ഡ്രൈവറായ ഇയാൾ പടിയൂർ സ്വദേശിയാണ്. റിമാന്റ് പ്രതിയുമായി ജില്ലാ ആശുപത്രിയിലും തോട്ടട ക്വാറന്റൈൻ കേന്ദ്രത്തിലും പോയിരുന്നു. മറ്റ് സമ്പർക്കങ്ങൾ ഉണ്ടായിട്ടില്ല. ഇതോടെ മട്ടന്നൂർ എക്സൈസ് ഓഫീസ് അടച്ചു. ഇവിടുത്തെ 18 ജീവനക്കാരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്..

Latest Videos

Read Also: രോ​ഗലക്ഷണങ്ങൾ മാറുന്നില്ല; ദില്ലി ആരോ​ഗ്യമന്ത്രിക്ക് വീണ്ടും കൊവിഡ് പരിശോധന...
 

click me!