കണ്ടെയ്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: നിരോധനാജ്ഞ പ്രകാരം തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. തലസ്ഥാനത്താകെ ആൾക്കൂട്ടത്തിന് വിലക്കുണ്ട്. കണ്ടെയ്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
കണ്ടെയ്മെന്റ് സോണിൽ അകത്തും പുറത്തും പരിപാടികൾക്ക് അഞ്ച് പേർ മാത്രമേ പങ്കെടുക്കാവൂ. കണ്ടെയ്മെന്റ് സോണിൽ വിവാഹ ചടങ്ങിലും മരണാനന്തര ചടങ്ങിലും 20 പേർ മാത്രമേ പാടോള്ളൂ. കണ്ടെയ്മെന്റ് സോണല്ലാത്ത സ്ഥലങ്ങളിൽ മതചടങ്ങുകളിൽ 20 പേർക്ക് മാത്രമേ അനുവാദമുള്ളൂ. പൊതുപരീക്ഷകൾക്ക് മറ്റമില്ല. സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിക്കും. കടകൾക്ക് മുന്നിൽ അഞ്ച പേരിൽ കൂടുതൽ പാടില്ല. കണ്ടെയ്മെന്റ് സോണല്ലാത്ത സ്ഥലങ്ങളിൽ കല്യാണത്തിന് 50 പേർ ആകാം.
undefined
എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. വിവാഹ ചടങ്ങിൽ അമ്പതും, മരണാനന്തര ചടങ്ങുകളിൽ ഇരുപതും പേർക്ക് പങ്കെടുക്കാം. സർക്കാർ പരിപാടികൾ, മതപരമായതോ രാഷ്ട്രീയ പാർട്ടികളുടെയോ പരിപാടികൾ എന്നിവയിൽ 20 പേരിൽ കൂടുതൽ പാടില്ല. ബസ് സ്റ്റാൻഡ് മാർക്കറ്റ് ഉൾപ്പടെയുള്ള പൊതു സ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടി നിൽക്കാൻ പാടില്ല. മാർക്കറ്റുകളിലും മറ്റും സാമൂഹിക അകലം പാലിച്ചുള്ള പ്രവർത്തനങ്ങൾക്ക് മാത്രം അനുമതി. ജനങ്ങൾ കൂട്ടം കൂടുന്ന മാർക്കറ്റ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൃത്യമായി ഇടവേളകളിൽ ശുചീകരിക്കാനും കളക്ടര്‍ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നല്‍കി.
കോട്ടയത്തും നിരോധനാജ്ഞ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതു സ്ഥലങ്ങളിൽ അഞ്ചില്‍ കൂടുതൽ ആളുകൾ കൂട്ടം കൂടരുത്. വിവാഹങ്ങളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാം. ശവസംസ്കാരത്തിനു 20 പേർക്ക് പങ്കെടുക്കാം. സർക്കാരിന്‍റെ ഉൾപ്പെടെ പൊതുപരിപാടികൾക്ക് 20 പേർക്ക് പ്രവേശനം. രാഷ്ട്രീയ പാർട്ടികളുടെയും മതപരമായ ഒത്തുചേരലുകൾക്കും 20 പേർക്ക് ഒന്നിക്കാം. കടകളിൽ അടക്കം സാമൂഹിക അകലം പാലിച്ചില്ല എങ്കിൽ നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.