ഈ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണംകൂട്ടി രോഗമുള്ളവരെ ഉടനെ നിരീക്ഷണത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഇടുക്കി: സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ് ഇടുക്കി രാജാക്കാട്. സമ്പർക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം ദിനംപ്രതി കൂടുകയാണ്. ഈ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണംകൂട്ടി രോഗമുള്ളവരെ ഉടനെ നിരീക്ഷണത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇന്നലെ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജാക്കാട്ടെ കൊവിഡ് രോഗികളുടെ എണ്ണം 36 ആയി. ഇടുക്കിയിലെ ഏക ക്ലസ്റ്ററായ രാജാക്കാട്ടിൽ സമ്പർക്കത്തിലൂടെ രോഗം വന്നവരാണ് കൂടുതലും. എൻആർ സിറ്റി സ്വദേശിയായ വീട്ടമ്മ മരിക്കുകയും ചെയ്തു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നതും ആശങ്കയാണ്.അതിർത്തി മേഖലയായതിനാൽ തമിഴ്നാട്ടിൽ നിന്ന് അനധികൃതമായി നിരവധി പേർ ഇവിടെയെത്തിയിട്ടുണ്ട്. ഇവരെയടക്കം മേഖലയിൽ മുഴുവൻ പരിശോധന നടത്തിയാലെ സാമൂഹിക വ്യാപനം തടയാൻ സാധിക്കുകയുള്ളൂ.
undefined
രാജാക്കാട് പഞ്ചായത്തിലെ ആറ് വാർഡുകൾ ട്രിപ്പിൾ ലോക്ക് ഡൗണിലാണ്. മറ്റ് വാർഡുകളിൽ കടുത്ത നിയന്ത്രണങ്ങളുമുണ്ട്. എങ്കിലും ഇനിയും രോഗികളുടെ എണ്ണം കൂടുമെന്ന ആശങ്ക ആരോഗ്യപ്രവർത്തകർ തന്നെ പങ്കുവയ്ക്കുന്നു. പരിശോധന വ്യാപകമാക്കാനുള്ള സൗകര്യം ഉടൻ ഒരുക്കണമെന്നാണ് ഇവരുടെയും ആവശ്യം.
കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് റോഡ് ഉദ്ഘാടനം: നഗരസഭാ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്
മഴയും മഞ്ഞും കനക്കുന്നതോടെ കൊവിഡ് വ്യാപനം കൂടുമെന്ന് പഠനം