തലസ്ഥാനത്തെ നില ഗുരുതരമായി തുടരുകയാണെന്നും ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടി വരികയാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4351 പേരില്‍ 4081 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 351 പേരുടെ ഉറവിടം വ്യക്തമല്ല. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 820 പേര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം ബാധിച്ചത്.
തലസ്ഥാനത്തെ നില ഗുരുതരമായി തുടരുകയാണെന്നും ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടി വരികയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് 721 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 83 പേരുടെ ഉറവിടം വ്യക്തമല്ല.
undefined
ആറ് ജില്ലകളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുന്നൂറ് കടന്നു. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കോഴിക്കോട് 536, എറണാകുളം 358, ആലപ്പുഴ 349, മലപ്പുറം 335, തൃശൂര്‍ 285, കാസര്‍ഗോഡ് 278, കണ്ണൂര്‍ 232, പാലക്കാട് 211, കൊല്ലം 210, കോട്ടയം 198, പത്തനംതിട്ട 107, വയനാട് 99, ഇടുക്കി 79 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.