ജൂൺ പത്തിന് ആറ്റിങ്ങൽ കുഴിമുക്കിന് സമീപം കാരക്കാച്ചി കുളം നവീകരണ പരിപാടി സിപിഎം സംഘടിപ്പിച്ചിരുന്നു
തിരുവനന്തപുരം: സിപിഎം നേതാവും ആറ്റിങ്ങൽ എംഎൽഎയുമായ അഡ്വ ബി സത്യനെതിരെ കേസെടുക്കാൻ നിർദ്ദേശം. ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ലീഡർ സാംസ്‌കാരിക വേദി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
ജൂൺ പത്തിന് ആറ്റിങ്ങൽ കുഴിമുക്കിന് സമീപം കാരക്കാച്ചി കുളം നവീകരണ പരിപാടി സിപിഎം സംഘടിപ്പിച്ചിരുന്നു. ഇതിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നിരവധി പേർ പങ്കെടുത്തിരുന്നുവെന്നാണ് പരാതി.
ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ സിജെ രാജേഷ് കുമാർ, വൈസ് ചെയർപേഴ്സൺ ആർഎസ് രേഖ തുടങ്ങി പരിപാടിയിൽ പങ്കെടുത്ത നൂറോളം പേർക്കെതിരെയാണ് കേസെടുക്കുക. രാഷ്ട്രീയപ്രേരിതമായ പരാതിയുടെ പേരിലാണ് കേസെടുക്കുന്നതെന്ന് ബി സത്യൻ എംഎൽഎ പ്രതികരിച്ചു.