സൂര്യ ടിവിയിൽ ‘കോൺസ്റ്റബിൾ മഞ്ജു’ മറക്കാതെ കാണാം; ദിവസവും 1000 രൂപ സമ്മാനം നേടാം

By Web TeamFirst Published May 14, 2024, 5:47 PM IST
Highlights

കോൺസ്റ്റബിൾ മഞ്ജുവിന്റെ ജീവിതം മിനിസ്ക്രീനിൽ നിറഞ്ഞാടുമ്പോൾ, പ്രേക്ഷകർക്കും പരമ്പരയിലൂടെ സമ്മാനങ്ങൾ നേടാം.

ദിവസവും കാണുന്ന മനുഷ്യരെപ്പോലെ പച്ചയായ ഒരു കഥാപാത്രമായാണ് സൂര്യ ടിവിയിലെ പുതിയ പരമ്പര ‘കോൺസ്റ്റബിൾ മഞ്ജു’വിലെ മഞ്ജു പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

അപ്രതീക്ഷിതമായ ഒരു തിരിച്ചടിക്ക് മുൻപിൽ പകച്ചു നിന്ന മഞ്ജുവിന്റെ മുന്നിലേക്ക് വളരെ യാദൃശ്ചികമായാണ് പോലീസ് ജോലി എത്തിയത്. ഭയം അവളെ ഒന്നിനും കൊള്ളാത്തവളാക്കിയെന്നും ഒരു നല്ല പോലീസുകാരിയാകാ അവൾക്കൊരിക്കലും കഴിയില്ലെന്നുമുള്ള കുറ്റപ്പെടുത്തലുകളാണ്, അഭിനന്ദനങ്ങൾക്ക് പകരം നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും മഞ്ജു നേരിട്ടത്.

Latest Videos

പക്ഷേ, ജീവിതത്തോടുള്ള സമീപനം പോലെ തന്നെ കഷ്ടപ്പാടുകൾക്കിടയിൽ നിന്നും സൗമ്യതയോടെ അവൾ എതിർപ്പുകളെ നേരിടുകയാണ്. അവളുടെ ലക്ഷ്യം ഒന്നുമാത്രം - ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ അച്ഛന്റെ സൽപ്പേര് കാക്കുക.

മെയ് ആറ് മുതൽ തുടങ്ങിയ പരമ്പര, ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മഞ്ജുവിന്റെ ജീവിതത്തിന്റെ വളവും തിരിവും പ്രേക്ഷകരും പിന്തുടരുകയാണ്. പോലീസിനെ ആജന്മ ശത്രുവായി കാണുന്ന ഗിരി, ഒരു വിധി പോലെ അവൾക്ക് അരികിലേക്ക് എത്തുന്നു. എന്തായിരിക്കും ഗിരിക്ക് അവളുടെ ജീവിതത്തിലെ വേഷം? മഞ്ജുവിന്റെ ജീവിതത്തെ തകർക്കാനുള്ള ഉപകരണമാകുമോ ഗിരി? അതോ അവൾക്കായി ദൈവം കരുതിവച്ച കാവലോ?

കോൺസ്റ്റബിൾ മഞ്ജുവിന്റെ ജീവിതം മിനിസ്ക്രീനിൽ നിറഞ്ഞാടുമ്പോൾ, പ്രേക്ഷകർക്കും പരമ്പരയിലൂടെ സമ്മാനങ്ങൾ നേടാം. മഞ്ജുവിനെ കരുതലോടെ പിന്തുടരുന്ന പ്രേക്ഷകർക്ക് വേണ്ടി ഒരു മെഗാ ക്യാഷ് പ്രൈസ് മത്സരമാണ് സൂര്യ ടിവി ഒരുക്കുന്നത്. ദിവസവും 250 പേർക്ക് 1000 രൂപ വീതം നേടാനുള്ള സുവർണ്ണാവസരമാണ് കാഴ്ച്ചക്കാർക്ക് ലഭിക്കുക.

വളരെ എളുപ്പത്തിൽ ഈ മത്സരത്തിന്റെ ഭാഗമാകാൻ പ്രേക്ഷകർക്ക് കഴിയും. മെയ് 13 മുതൽ 19 വരെയുള്ള ‘കോൺസ്റ്റബിൾ മഞ്ജു’വിന്റെ എപ്പിസോഡുകൾ ശ്രദ്ധയോടെ കാണുക. 

ഈ എപ്പിസോഡുകൾക്ക് ഇടയിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം അറിയാമെങ്കിൽ ഒരു മിസ്ഡ്കോൾ മാത്രം നൽകി മത്സരത്തിൽ പങ്കെടുക്കാം. ദിവസവും രാത്രി 8.30 മുതൽ 10 വരെയാണ് മത്സര സമയം.

ജീവിതത്തിലെ പ്രതിസന്ധികളെ സൗമ്യതയോടെയും പക്വതയോടെയും കോൺസ്റ്റബിൾ മഞ്ജു മറികടക്കുമ്പോൾ, കരുതലായി പ്രേക്ഷകർക്കും കൂടെച്ചേരാം. ഒപ്പം കൈ നിറയെ സമ്മാനങ്ങളും നേടാം.
 

click me!