Latest Videos

സിപിഎം നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതി; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

By Web TeamFirst Published Jun 18, 2024, 11:33 PM IST
Highlights

അഭിഭാഷകനായ സിപിഎം പ്രാദേശിക നേതാവിൻ്റെ പരാതിയിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് സസ്പെൻഷൻ.

കൊല്ലം: സിപിഎം നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൊല്ലം അഞ്ചൽ സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻ്റ് ചെയ്തത്. ഗ്രേഡ് എസ്.ഐ വി അനിൽകുമാർ, സിപിഒ എസ്.ഷമീർ എന്നിവർക്കെതിരെയാണ് നടപടി. അഭിഭാഷകനായ സിപിഎം പ്രാദേശിക നേതാവിൻ്റെ പരാതിയിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് സസ്പെൻഷൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!