കെ ടി ജലീലിനെതിരെ മലപ്പുറം എസ്പിക്ക് പരാതി, 'ഒരു നാടിനെയും, സമുദായത്തെയും അപകീർത്തിപ്പെടുത്തു'

By Web TeamFirst Published Oct 7, 2024, 12:28 PM IST
Highlights

ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും, സമുദായത്തെയും അപകീർത്തിപ്പെടുത്തുന്നതാണ്.  മത സപർദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കലാണ് ജലീലിന്റെ ലക്ഷ്യമെന്നും പരാതിയിൽ ആരോപിക്കുന്നു.  

മലപ്പുറം : സ്വർണ്ണക്കടത്ത് കേസുകളിലെ പ്രതികളിൽ ഭുരിഭാഗവും മുസ്ലിംങ്ങളാണെന്ന വിവാദ പ്രസ്താവനയിൽ തവനൂർ എംഎൽഎ കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി. യൂത്ത് ലീഗ് നേതാവ് യു എ റസാഖാണ് പരാതി നൽകിയത്. ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും, സമുദായത്തെയും അപകീർത്തിപ്പെടുത്തുന്നതാണെന്നും മത സപർദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കലാണ് ജലീലിന്റെ ലക്ഷ്യമെന്നും പരാതിയിൽ ആരോപിക്കുന്നു.  

സുജിത് ദാസ് അടക്കം പൊലീസുകാർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതി കളളപ്പരാതി, തെളിവില്ല; സർക്കാ‍ർ കോടതിയിൽ

Latest Videos

സ്വർണ്ണക്കടത്തിലെ പ്രതികളിൽ ഭുരിഭാഗവും മുസ്‌ലിംങ്ങളെന്നും ഹജ്ജിന് പോയ മതപണ്ഡിതൻ തിരികെ വരുമ്പോൾ സ്വർണ്ണം കടത്തിയെന്നുമുളള കെടി ജലീൽ എംഎൽഎയുടെ പരാമർശമാണ് വിവാദമായത്. സ്വർണ്ണക്കടത്ത് ഹവാല കേസുകളിലെ  പ്രതികൾ മുസ്ലിം സമുദായക്കാരാണെന്നും പാണക്കാട് തങ്ങൾ മതവിശ്ലവാസികളെ ഉപദേശിക്കണമെന്നുമായിരുന്നു ജലീലിന്റെ നേരത്തെയുള്ള വിവാദ പ്രസ്താവന. ഫേസ് ബൂക്കിലുടെ നടത്തിയ പ്രസ്താവന വിവാദമായതോടെ വിശദീകരിക്കുമ്പോഴാണ് ജലീൽ കുറെ കൂടി കടന്ന് മതപണ്ഡിതരെ കൂടി ആരോപണത്തിന്റെ പരിധിയിൽ കൊണ്ടു വന്നത്. തെറ്റു ചെയ്യുന്നത് ഏത് സമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണെന്നും കെ ടി ജലീൽ വിശദീകരിക്കുന്നു. ജലീലിനെതിരെ പ്രതിപക്ഷ സംഘടനാ നേതാക്കളും മതസംഘടനാ ഭാരവാഹികളും രൂക്ഷമായാണ് പ്രതികരിച്ചത്.  

 

 

click me!