'മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖം'; മുഖ്യമന്ത്രിക്കും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി

By Web TeamFirst Published Oct 3, 2024, 6:22 PM IST
Highlights

ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം, പിആർ ഏജൻസി വിവാദം കത്തിപ്പടരുമ്പോഴും ഉരുണ്ട് കളിച്ച് വ്യക്തമായ മറുപടി നൽകാതെ തുടരുകയാണ് മുഖ്യമന്ത്രി. അഭിമുഖത്തിന് പിആർ ഏജൻസിയുടെ സഹായം തേടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഹിന്ദു ആവശ്യപ്പെട്ട പ്രകാരം മുൻ എംഎൽഎ ടികെ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യനാണ് അഭിമുഖം ചോദിച്ചതെന്നാണ് പിണറായി പറയുന്നത്. മാന്യമായി ഖേദം പ്രകടിപ്പിച്ചതിനാൽ ദി ഹിന്ദു പത്രത്തിനെതിരെ കേസ് കൊടുക്കാനില്ലെന്ന് പറഞ്ഞാണ് ഒഴിഞ്ഞുമാറൽ. അഭിമുഖം നടന്ന മുറിയിൽ ഇരുന്ന വ്യക്തി പിആർ ഏജൻസി പ്രതിനിധിയാണെന്ന് അറിയില്ലെന്നാണ് പിണറായിയുടെ വാദം.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!