കെഎസ്എഫ്ഇ 5 കോടി, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍, കെഎഫ്‍സി, സിപിഐ, സൗബിൻ; ദുരിതാശ്വാസ നിധിയിലെ കണക്ക്

By Web Team  |  First Published Aug 6, 2024, 8:02 PM IST

സിപിഐ സംസ്ഥാന കൗണ്‍സിലിന്‍റെ സംഭാവന ഒരു കോടി രൂപ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എല്‍പിച്ചു. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ രണ്ട് കോടി രൂപ നൽകി

CMDRF fund For Wayanad landslide details today KSFE 5 crores CPI Soubin shahir all details here

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിനെ കൈത്താങ്ങേകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം പ്രവഹിക്കുന്നു. എല്ലാ ദിവസവും പുറത്തുവിടുന്നതുപോലെ ഇന്ന് ഇതുവരെ ലഭിച്ച കണക്കുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. കെ എസ് എഫ് ഇ മാനേജുമെന്‍റും ജീവനക്കാരും ചേര്‍ന്ന് അഞ്ചു കോടി രൂപ നൽകി. സിപിഐ സംസ്ഥാന കൗണ്‍സിലിന്‍റെ സംഭാവന ഒരു കോടി രൂപ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എല്‍പിച്ചു. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ രണ്ട് കോടി രൂപ നൽകി. ചലച്ചിത്ര താരം സൗബിന്‍ ഷാഹിര്‍  20 ലക്ഷം രൂപയും അന്തരിച്ച നടന്‍ ഇന്നസെന്‍റിന്‍റെ ഭാര്യ ആലീസ്  ഒരു ലക്ഷം രൂപയും നൽകി.

ഇന്ന് ലഭിച്ച ചില സഹായങ്ങള്‍

Latest Videos

കെ എസ് എഫ് ഇ മാനേജുമെന്‍റും ജീവനക്കാരും ചേര്‍ന്ന് അഞ്ചു കോടി രൂപ.

സിപിഐ സംസ്ഥാന കൗണ്‍സിലിന്‍റെ സംഭാവന ഒരു കോടി രൂപ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എല്‍പിച്ചു.

കാനറ ബാങ്ക്  ഒരു കോടി രൂപ.

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍  രണ്ട് കോടി രൂപ.

കെ എഫ് സി മാനേജുമെന്‍റും ജീവനക്കാരും ചേര്‍ന്ന്  1.25 കോടി രൂപ.

എ ഐ എ ഡി എം കെ  ഒരു കോടി രൂപ.

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി  25 ലക്ഷം രൂപ.

കേരള ഹൈഡല്‍ ടൂറിസം സെന്‍റര്‍  25 ലക്ഷം രൂപ.

കെ ജി ഒ എ സംസ്ഥാന കമ്മിറ്റി  10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.

ചലച്ചിത്ര താരം സൗബിന്‍ ഷാഹിര്‍  20 ലക്ഷം രൂപ.

കേരള എക്സ് സര്‍വ്വീസ് മെന്‍ ഡെവലപ്പ്മെന്‍റ് ആന്‍റ് റീ ഹാബിലിറ്റേഷന്‍ കോര്‍പ്പറേഷന്‍  15 ലക്ഷം രൂപ.

ചേര്‍ത്തല ആന്‍റണീസ് അക്കാദമി  10 ലക്ഷം രൂപ.

ഫ്ളോര്‍ മില്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്  10 ലക്ഷം രൂപ.

ശ്രീ ദക്ഷ പ്രോപര്‍ട്ടി ഡവലപ്പേഴ്സ് ലിമിറ്റഡ്  10 ലക്ഷം രൂപ.

കേളി സാംസ്കാരിക വേദി, സൗദി അറേബ്യ  10 ലക്ഷം രൂപ.

നവോദയ സാംസ്കാരിക വേദി, സൗദി അറേബ്യ  10 ലക്ഷം രൂപ.

കേരള സംസ്ഥാന പവര്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്  15 ലക്ഷം രൂപ.

കടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്  10 ലക്ഷം രൂപ.

മൂവാറ്റുപുഴ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക്  10 ലക്ഷം രൂപ.

അനര്‍ട്ട്  10 ലക്ഷം രൂപ.

പി എം എസ് ഡെന്‍റല്‍ കോളേജ്  11 ലക്ഷം രൂപ.

നെടുമങ്ങാട് മുന്‍സിപ്പാലിറ്റി  10 ലക്ഷം രൂപ.

ലക്ഷദ്വീപിലെ അദ്ധ്യാപകര്‍  8 ലക്ഷം രൂപ.

ലോയേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ആദ്യ ഗഡു  14.5 ലക്ഷം രൂപ.

മുന്‍ മന്ത്രി ടി കെ ഹംസ  രണ്ട് ലക്ഷം രൂപ.

അന്തരിച്ച നടന്‍ ഇന്നസെന്‍റിന്‍റെ ഭാര്യ ആലീസ്  ഒരു ലക്ഷം രൂപ.

മുന്‍ എം എല്‍ എ പ്രകാശ് ബാബു ഒരു മാസത്തെ പെന്‍ഷന്‍  25,000 രൂപ.

മുന്‍ കെ പി സി സി പ്രസിഡന്‍റ് തെന്നല ബാലകൃഷ്ണപിള്ള  36,500 രൂപ.

മുന്‍ എംപി, എന്‍.എന്‍ കൃഷ്ണദാസ് ഒരു മാസത്തെ പെന്‍ഷന്‍ 40000 രൂപ.

രഞ്ജി ക്രിക്കറ്റ് താരം ഷോണ്‍ റോജര്‍  62,000 രൂപ.

കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) ഒരുകോടി.

കെഎസ്ആര്‍ടിഇഎ (സിഐടിയു) 25 ലക്ഷം.

കണ്ണൂര്‍ ജില്ലയിലെ നാറാത്ത്, അഴീക്കോട്, ചിറക്കല്‍ ഗ്രാമപഞ്ചായത്തുകള്‍ 10 ലക്ഷം രൂപ വീതം

മാർത്തോമ ചർച്ച് എജുക്കേഷൻ സൊസൈറ്റി - 10 ലക്ഷം രൂപ

യുവതി ബസിൽ നിന്ന് ഇറങ്ങുന്നേയില്ല, പൊലീസെത്തിയപ്പോൾ മർദ്ദനം; പരാക്രമം കാട്ടിയത് മയക്കുമരുന്ന് ലഹരിയിൽ,അറസ്റ്റ്

ദുരന്തത്തിൽ വയനാടിന് കൈത്താങ്ങുമായി യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image