ബെവ്ക്യൂ: ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് ഇപ്പോള്‍ വിശദീകരണം നല്‍കാനില്ലെന്ന് മുഖ്യമന്ത്രി

By Web Team  |  First Published May 26, 2020, 6:15 PM IST

ആരോപണങ്ങള്‍ എപ്പോഴും അദ്ദേഹം ഉന്നയിച്ചുകൊണ്ടിരിക്കാറുണ്ട്. എനിക്ക് ഇപ്പോള്‍ അതിനെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി


തിരുവനന്തപുരം: ബെവ്ക്യൂ ആപ്പുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ വിശദീകരണം നല്‍കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങള്‍ എപ്പോഴും അദ്ദേഹം ഉന്നയിച്ചുകൊണ്ടിരിക്കാറുണ്ട്. എനിക്ക് ഇപ്പോള്‍ അതിനെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ബാറുകളിൽ നിന്നുള്ള ഓരോ വില്പനക്കും അൻപത് പൈസ വെച്ച് ആപ്പ് നിർമ്മാതാക്കാളായ ഫെയർ കോഡിന് കിട്ടുന്നുണ്ടെന്നാണ് പ്രതിപക്ഷനേതാവിന്‍റെ  പുതിയ ആരോപണം. ബാറുടമകളും ബെവ്കോയും തമ്മിലുള്ള ധാരണപത്രം പുറത്ത് വിട്ടാണ് ആക്ഷേപം ഉന്നയിക്കുന്നത്.  അതേ സമയം ബെവ്കോ ഫെയർകോഡിന് നൽകിയ വർക്ക് ഓർഡർ കാണിച്ചാണ് സർക്കാറിന്‍റെ മറുപടി. എസ്എംഎസ് നിരക്കായി സർക്കാർ നിശ്ചയിച്ചത് പതിനഞ്ച് പൈസ ആണ്. ഈ തുക ബെവ്കോ ഫെയർ കോഡ് വഴി മൊബൈൽ സേവന ദാതാക്കൾക്കാണ് നൽകുന്നതെന്നാണ് സർക്കാറിന്‍റെ വിശദീകരണം. 

Latest Videos

undefined

ബെവ് ക്യു ആപ്പ് റെഡി: ഗൂഗിളിന്‍റെ അനുമതി കിട്ടി, സംസ്ഥാനത്ത് മദ്യ വിൽപ്പന രണ്ട് ദിവസത്തിനകം

ഓണ്‍ ലൈൻ വഴി മദ്യം ബുക്ക് ചെയ്യാനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിളിൻറെ അനുമതി കിട്ടിയതോടെ സംസ്ഥാനത്തെ മദ്യശാലകൾ മറ്റന്നാൾ തുറന്നേക്കുമെന്നാണ് വിവരം. അനിശ്ചിതത്വത്തിനൊടുവിലാണ് ബെവ് ക്യൂ ആപ്പിന് ഗൂഗിളിൻറെ അനുമതി കിട്ടിയത്. നാളെ മുതൽ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലൗഡ് ചെയ്ത് ബുക്ക് ചെയ്യാമെന്നാണ് ബെവ്കോ അറിയിക്കുന്നത്. മദ്യശാലകൾ തുറക്കാനിരിക്കെ ആപ്പിനെ ചൊല്ലിയുള്ള വിവാദം ശക്തമാണ്.

ബെവ്കോ ആപ്പിനെതിരെ ആരോപണവുമായി ചെന്നിത്തല; രേഖകൾ പുറത്തു വിട്ടു

സംസ്ഥാനത്ത് മദ്യവിൽപ്പന മറ്റന്നാൾ മുതൽ; എക്സൈസ് മന്ത്രി നാളെ മാധ്യമങ്ങളെ കാണും


 

click me!