'സ്വപ്ന വിളിച്ച കാര്യം മന്ത്രി പറഞ്ഞല്ലോ, പിന്നെയും എന്തിനാണ് സംശയം'; മുഖ്യമന്ത്രി

By Web Team  |  First Published Jul 14, 2020, 7:28 PM IST

എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്യേണ്ട നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മന്ത്രി കെ ടി ജലീലിനെ ഫോണിൽ വിളിച്ചത് സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി. ജലീൽ മണിക്കൂറുകളോളം സ്വപ്നയുമായി സംസാരിച്ചിട്ടില്ല. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്ന് മന്ത്രി തന്നെ പറഞ്ഞല്ലോ. പിന്നെയും എന്തിനാണ് സംശയം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്യേണ്ട നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വസ്തുതാപരമായ വീഴ്ചകൾ ശിവശങ്കറിന്റെ ഭാഗത്ത് ഉണ്ടെന്നു വന്നാൽ അപ്പോൾ നടപടിയെടുക്കും. ഇപ്പോൾ അന്വേഷണം നടക്കട്ടെ. ഫോണിലുള്ള ബന്ധപ്പെടലിനെ പറ്റി സി എ സി ന്റെ നേതൃത്വത്തിലുള്ള സമിതി തന്നെ അന്വേഷിക്കും.സ്വപ്നയ്ക്കതിരായ ഇൻറലിജൻസ് റിപ്പോർട്ടിനെ പറ്റിയുള്ള വാർത്ത മറ്റൊരു കഥ മാത്രമാണ്. നിങ്ങള് പറയുന്ന കഥയിൽ വസ്തുതയുണ്ടെങ്കിൽ അത്  കൊണ്ടു വരൂ. ഒരാളെ സസ്പെൻഡ് ചെയ്യാൻ വസ്തുത വേണം. അങ്ങനെ വസ്തുത ഉണ്ടായിട്ടില്ല. നാളെ ഉണ്ടായാൽ അപ്പോൾ പരിഗണിക്കാം. 

Latest Videos

undefined

Read Also: 

ബന്ധുവാണെന്ന് ശിവശങ്കർ സ്വപ്നയെ പരിചയപ്പെടുത്തിയതിനെ പറ്റി തനിക്ക് അറിഞ്ഞു കൂടാ. എന്തിനാണ് അന്വേഷണ ഏജൻസിയെ ദുർബോധനപ്പെടുത്താൻ ശ്രമിക്കുന്നത്. എന്തിനാണ് വഴിതെറ്റിക്കാൻ ശ്രമിക്കുന്നത്. അന്വേഷണം നടക്കുമ്പോൾ ചിലരുടെ നെഞ്ചിടിപ്പ് വർധിക്കും. അത് ആരുടേതെന്ന് കണ്ടറിയാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 

Read Also: റംസാൻ കിറ്റ് വിതരണത്തെക്കുറിച്ച് പറയാനാണ് സ്വപ്ന വിളിച്ചത്, അസമയത്തല്ല; കെ ടി ജലീൽ...



 

click me!