ക്രിസ്മസിന് കേരളത്തിന് സ്പെഷ്യൽ വന്ദേഭാരത്; സര്‍വീസ് ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട്ടേക്ക്

By Web TeamFirst Published Dec 23, 2023, 12:35 PM IST
Highlights

ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട്ടേക്കാണ് ട്രെയിൻ സര്‍വീസ് അനുവദിച്ചിരിക്കുന്നത്. പുലർച്ചെ 4:30ന് ചെന്നൈയിൽ നിന്ന് ട്രെയിന്‍ പുറപ്പെടും. ഉച്ച കഴിഞ്ഞ് 3.20 ന് ട്രെയിൻ കോഴിക്കോട്ടെത്തും.

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് അനുവദിച്ചു. ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട്ടേക്കാണ് ട്രെയിൻ സര്‍വീസ് അനുവദിച്ചിരിക്കുന്നത്. ഡിസംബ‍ർ 25ന് പുലര്‍ച്ചെ പുലർച്ചെ 4:30ന് ചെന്നൈയിൽ നിന്ന് ട്രെയിന്‍ പുറപ്പെടും. ഉച്ച കഴിഞ്ഞ് 3.20 ന് ട്രെയിൻ കോഴിക്കോട്ടെത്തും. സ്പെഷ്യൽ വന്ദേഭാരത് ടെയിന് കേരളത്തിൽ പാലക്കാട്‌, ഷൊർണൂർ, തിരൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. ക്രിസ്മസ് തിരക്ക് പരിഗണിച്ച് ഒറ്റദിവസത്തേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനിൽ, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്.

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്തും കേരളത്തിന് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചിരുന്നു. ചെന്നൈ - കോട്ടയം റൂട്ടിലാണ് നേരത്തെ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 25 വരെയാണ് ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ സർവീസ് അനുവദിച്ചത്. 

Latest Videos

click me!