ചിന്നക്കനാലിലെ റിസോർട്ട്; മാത്യു കുഴൽനാടൻ എംഎൽഎയെ ചോദ്യം ചെയ്യും

By Web TeamFirst Published Jan 19, 2024, 10:43 PM IST
Highlights

ചിന്നക്കനാലിലെ റിസോർട്ട് രജിസ്ട്രേഷനിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മാത്യു കുഴൽനാടന്‍ എംഎൽഎയുടെ മൊഴിയെടുക്കുന്നത്.

തൊടുപുഴ: ചിന്നക്കനാലിലെ റിസോർട്ടിന്‍റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ മാത്യു കുഴൽനാടന്‍ എംഎൽഎയുടെ മൊഴി വിജിലൻസ് നാളെ രേഖപ്പെടുത്തും. രാവിലെ 11 മണിക്ക് തൊടുപുഴ വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് മാത്യു കുഴൽനാടന് വിജിലൻസ് നോട്ടീസ് നൽകിയിരിക്കുന്നത്. ചിന്നക്കനാലിലെ റിസോർട്ട് രജിസ്ട്രേഷനിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മാത്യു കുഴൽനാടന്‍ എംഎൽഎയുടെ മൊഴിയെടുക്കുന്നത്. വിജിലൻസ് ഓഫീസിൽ ഹാജരാകുമെന്ന് മാത്യു കുഴല്‍നാടന്‍ അറിയിച്ചു.

മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി തട്ടിപ്പ് ശക്തമായ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മാത്യു കുഴൽനാടനെതിരെ സിപിഎം ഭൂമിയിലെ ക്രമക്കേട് ഉയർത്തിയത്.  സിപിഎം  എറണാകുളം ജില്ലാ സെക്രട്ടറിയാണ് നികുതി വെട്ടിച്ചാണ് ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും സ്വന്തമാക്കിയതെന്ന ആരോപണം ഉന്നയിച്ചത്. ആധാരത്തിൽ 1.92 കോടി വില കാണിച്ച മാത്യു അടുത്ത ദിവസം നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വില 3.5 കോടിയാക്കി കാണിച്ചുലെന്നായിരുന്നു ആക്ഷേപം. 

Latest Videos

click me!