ലോകോളേജ് 1977-80ബാച്ചിലെ ക്ളാസ് മേറ്റ്സ് തുടര്‍ച്ചയായ പതിനാലാംവര്‍ഷവും ഒത്തുകൂടി,പതിവു തെറ്റിക്കാതെ ചെന്നിത്തല

By Web TeamFirst Published Dec 10, 2023, 2:45 PM IST
Highlights

എല്ലാ വർഷവും ഡിസംബറിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് പൂര്‍വവിദ്യാര്‍ത്ഥി  സംഗമം,'മിലനി'ലെ സഹപാഠികളില്‍  പതിനാല് പേരെ  ഇനിയും കണ്ടെത്താനായിട്ടില്ല

തിരുവനന്തപുരം: , കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ലോ കോളേജിലെ 1977 - 80 കാലഘട്ടത്തിലെ വിദ്യാർത്ഥി കൂട്ടായ്മയായ മിലനില്‍ ഇത്തവണയും പങ്കെടുത്തു.രാവിലെ 10 മണിക്ക് കോവളത്തെ അനിമേഷൻ സെന്‍ററിലാണ് മിലൻ അംഗങ്ങൾ സംഗമിച്ചത്.77-80 ബാച്ചിലെ വിദ്യാർത്ഥികളായിരുന്ന ഗിരിജകുമാരി, ഹരീഷ്, വിതുകുമാർ എന്നിവരാണ് പതിനാല് വർഷം മുമ്പ്  കൂട്ടായ്മ എന്ന ആശയം   മുന്നോട്ട് വച്ചത്. തുടർന്ന്  2009 ൽ രമേശ് ചെന്നിത്തല കെ പി സി സി പ്രസിഡന്‍റായിരിക്കുമ്പോൾ അദ്ദേഹം കൂടി മുൻകൈ എടുത്തതോടെ പൂർവ്വ വിദ്യാർത്ഥി ഒരുമിച്ചുകൂടൽ വൻ വിജയമായി മാറി.

അന്നുമുതൽ എല്ലാ വർഷവും ഡിസംബറിലെ രണ്ടാമത്തെ ഞായറാഴ്ച എല്ലാ തിരക്കുകളും മാറ്റി വച്ച് സംഗമത്തിനെത്താറുണ്ട്. ആദ്യം 50 പേരെ വച്ച് തുടങ്ങിയ കൂട്ടായ്മ പിന്നിട് 60 ഉം 71ഉം പേരിലേക്കെത്തി അതിൽ 15 പേരോളം മരണപ്പെട്ടു. ഇനിയും കണ്ടെത്താനാവാത്ത സഹപാഠികളിൽ 14  പേരിൽ നിന്നും ആരും തന്നെ ഇന്നത്തെ കൂട്ടായ്മയിലും എത്തിയില്ല. അടുത്ത വർഷമെങ്കിലും അവർ എത്തിചേരുമെന്ന പ്രതീക്ഷയിലാണ് മിലൻ , ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ മിലൻ തുടർന്നു കെണ്ടേയിരിക്കുമെന്ന് കോർഡിനേറ്റർ ഗിരിജകുമാരി പറഞ്ഞു,

Latest Videos

രാവിലെ 10 മണിക്കാരംഭിച്ച പരിപാടികൾ വൈകുന്നേരം വരെ നീണ്ടു നിന്നു .രമേശ് ചെന്നിത്തലക്ക് പുറമേ മുൻ ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ.സുരേഷ്, മുൻ പുനലുർ മുൻസിപ്പാലിറ്റി ചെയർമാൻ സുരേഷ്, മുൻ എൻ സി ആർ ടി ഡയറക്ടറും കേരളാ യൂണിവേഴ്സിറ്റി റജിസ്റ്റാറുമായിരുന്ന ഡോ.ഹാഷീം. പ്രവാസി വ്യവസായി എം ബഷീർ .ആർ എൽ ഡി സംസ്ഥാന പ്രസിഡൻ്റ്.. അഡ്വ:ഷഹീദ് അഹമ്മദ്, ആർ ജെ ഡി സംസ്ഥാന സെക്രട്ടറി ആനി സീറ്റി. മുൻ ടെക് ക്കൽ വിദ്യാഭ്യാസ ഡയറക്ടർ രാജീവ്, ഡിസിസി സെക്രട്ടറി കെട്ടിടത്തിൽ സുലൈമാൻ തുടങ്ങിയവർ  ഇന് പരിപാടിക്ക് നേതൃത്വം നൽകി.

 

click me!