ആയിരത്തിലധികം പേജുകൾ, ലക്ഷ്യം സാമ്പത്തിക നേട്ടം;കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

By Web TeamFirst Published Feb 8, 2024, 10:38 AM IST
Highlights

ആയിരത്തിലധികം പേജുള്ളതാണ് കുറ്റപത്രം. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ ലക്ഷ്യം സാമ്പത്തിക നേട്ടമായിരുന്നുവെന്നും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. സിനിമ തിരക്കഥയ്ക്ക് സമാനമായ രീതിയില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ മൂന്ന് പ്രതികൾ മാത്രമാണുള്ളത്. 

ആയിരത്തിലധികം പേജുള്ളതാണ് കുറ്റപത്രം. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ ലക്ഷ്യം സാമ്പത്തിക നേട്ടമായിരുന്നുവെന്നും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. സിനിമ തിരക്കഥയ്ക്ക് സമാനമായ രീതിയില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഓയൂരില്‍ നിന്ന് രക്ഷപ്പെടുന്നതിനായി വിവിധ റോഡുകളിലേക്കുള്ള മാപ്പ് അടക്കം പ്രതികള്‍ തയ്യാറാക്കിയിരുന്നു. കൃത്യമായ ബ്ലൂ പ്രിന്‍റ് തയ്യാറാക്കിയും വിപുലമായ ആസൂത്രണം ചെയ്തുമാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയത്. വിശദമായ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. 

Latest Videos

വളവ് തിരിഞ്ഞപ്പോൾ മുന്നിൽ കാട്ടാന, ബൈക്ക് ഉപേക്ഷിച്ച് ഓടുന്നതിനിടെ യുവതിയെ തുമ്പിക്കൈ കൊണ്ട് അടിച്ച് കാട്ടാന

https://www.youtube.com/watch?v=Ko18SgceYX8

click me!