ചാലക്കുടി വ്യാജ ലഹരി കേസ്; പ്രതി നാരായണ ദാസ് ഹൈക്കോടതിയിൽ, വ്യാജമായി പ്രതി ചേര്‍ത്തെന്ന് ഹര്‍ജി

By Web TeamFirst Published Feb 6, 2024, 11:47 AM IST
Highlights

അതേ സമയം, തന്നെ കള്ളക്കേസില്‍ കുടുക്കിയതിന്‍റെ കാരണം അറിയണമെന്ന് ഷീല  സണ്ണി പ്രതികരിച്ചു. 

തൃശൂര്‍: ചാലക്കുടിയിൽ ബ്യൂട്ടി  പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്  തൃപ്പൂണിത്തുറ സ്വദേശി നാരായണ ദാസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ കോടതി എക്സൈസ് കമ്മീഷണറുടെ വിശദീകരണം തേടി. തന്നെ വ്യാജമായാണ് എക്സൈസ് പ്രതിയാക്കിയതെന്നും വീട്ടമ്മയെ ലഹരി കേസിൽ കുടുക്കിയതിൽ തനിക്ക് പങ്കില്ലെന്നുമാണ് പ്രതി ഹർജിയിൽ ആരോപിക്കുന്നത്.

എക്സൈസ് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടികാട്ടി നേരത്തെ നൽകിയ ഹർജിയൊടൊപ്പമാണ് പ്രതി  പുതിയ അപേക്ഷ കൂടി നൽകിയത്. ഷീലസണ്ണിയുടെ ബന്ധുവായ യുവതിയുടെ സഹൃത്താണ് എക്സൈസ് പ്രതി ചേർത്ത നാരായണ ദാസ്. ഇക്കഴിഞ്ഞ 31 നാണ് എക്സൈസ് ക്രൈം ബ്രാഞ്ച്  അസി. കമ്മീഷണർ ടിഎം മജു നാരായണദാസിനെ പ്രതി ചേർത്ത് റിപ്പോർട്ട് നൽകിയത്.  

Latest Videos

ഷീല സണ്ണിക്കെതിരായ വ്യാജ കേസ്;പ്രതി നാരായണദാസ് ഹൈക്കോടതിയിൽ

 

 

 

 

 

click me!