ജാതി സെൻസസ്:കേന്ദ്രത്തെ പഴിചാരി രക്ഷപെടാൻ കേരളം ശ്രമിക്കുന്നു,പിന്നാക്ക സംവരണം പുതുക്കല്‍സംസ്ഥാനത്തിന്‍റെ കടമ

By Web TeamFirst Published Feb 13, 2024, 10:26 AM IST
Highlights

പിന്നാക്ക സംവരണ പട്ടിക ഓരോ 10 വർഷത്തിലും പുതുക്കുന്നതു സംസ്ഥാനങ്ങളുടെ കടമയാണെന്നു സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്‍റെ  സത്യവാങ്മൂലം

ദില്ലി: ജാതി സെൻസസ് നടത്തി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാത്ത വിഷയത്തിൽ കേരളത്തിന്‍റെ  വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രത്തിന്‍റെ  സത്യവാങ്മൂലം. കേന്ദ്രത്തിന് മേൽ  പഴിചാരി രക്ഷപെടാൻ സംസ്ഥാനം ശ്രമിക്കുകയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പിന്നാക്ക സംവരണ പട്ടിക ഓരോ 10 വർഷത്തിലും പുതുക്കുന്നതു സംസ്ഥാനങ്ങളുടെ കടമയാണെന്നു സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ടെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. ജാതി സെൻസസ് നടത്തി പ്രത്യേക പട്ടിക സൂക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ബിഹാർ ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ജാതി സെൻസസ് നടത്തിയിട്ടുണ്ട്. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് ചെയർമാൻ വി.കെ.ബീരാനാണു തന്‍റെ  കോടതിയലക്ഷ്യ ഹർജിയിൽ കേരളത്തിന്‍റെ  വാദങ്ങൾ തള്ളി സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ചത്.ഹർജി ഈ മാസം അവസാനത്തോടെ സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
.........

click me!