'വണ്ടിപ്പെരിയാർ കേസ് പുതിയ ഏജൻസി അന്വേഷിക്കണം, സിബിഐ അന്വേഷണം വേണം': കെ സുധാകരൻ

By Web TeamFirst Published Dec 17, 2023, 11:51 AM IST
Highlights

പ്രതി കുറ്റം സമ്മതിച്ചിട്ട് പോലും ശിക്ഷ വിധിച്ചില്ല. കേസിന്റെ അകത്തേക്ക് കടക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ. പ്രതി കുറ്റം സമ്മതിച്ചിട്ട് പോലും ശിക്ഷ വിധിച്ചില്ല. കേസിന്റെ അകത്തേക്ക് കടക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

ലോയ്ഴേസ് കോൺഗ്രസ്‌ വേണ്ട സഹായം ചെയ്യും. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം, പൊലീസിന്റെ അഭ്യാസം ഇതെല്ലാം രാഷ്ട്രീയ സ്വാധീനം കൊണ്ടാണ്. കോടതി പോലും കീഴടങ്ങിയോ എന്ന് സംശയമാണ്. പുതിയ അന്വേഷണ ഏജൻസിയെ വെക്കണമെന്ന് ആവശ്യപ്പെടും. സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

Latest Videos

'ബ്ളഡി ക്രിമിനൽസ് 'ഗവര്‍ണറുടേത് വിവേകമിമല്ലാത്ത വാക്കുകള്‍,ഉന്നതസ്ഥാനത്ത് ഇരിക്കുന്നയാള്‍ പറയാൻ പാടില്ലാത്തത്'

മുഖ്യമന്ത്രിക്ക് നാണവും മാനവും ഇല്ലെന്ന് സുധാകരൻ പറഞ്ഞു. തന്റെ നാട്ടുകാരൻ ആയതിൽ ലജ്ജിക്കുന്നു. ഇനി പ്രവർത്തകരെ തല്ലിയാൽ പ്രത്യാഘാതം ഗുരുതരം ആയിരിക്കും. പ്രതിഷേധം സ്വാഭാവികം. മുഖ്യമന്ത്രിയെ കല്ലെറിയാനോ വടി കൊണ്ട് അടിക്കാനോ പോയിട്ടില്ല. കരിങ്കൊടി കാട്ടുന്നത് പ്രധിഷേധത്തിന്റെ പ്രതീകമാണ്. പ്രതിഷേധിക്കാൻ പാടില്ലെങ്കിൽ പിണറായി വിജയന്റെ ഏകാധിപത്യ രാജ്യമായി പ്രഖ്യാപിക്കണമെന്നും സുധാകരൻ പറ‍ഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി ജോബിന്റെ വീട് ആക്രമണത്തിലും സുധാകരൻ പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വീട് ആക്രമിച്ചാൽ എങ്ങനെ ഇരിക്കുമെന്ന് സുധാകരൻ ചോദിച്ചു. സമാധാനം പാലിക്കുന്നത് ദൗർബല്യം അല്ല. അടികൊണ്ടിട്ടും പ്രതിഷേധിക്കുന്നത് പ്രതികരിക്കാൻ കരുത്തുള്ളത് കൊണ്ടാണ്. എന്തു ചെയ്യാനും കരുത്തുള്ള ചെറുപ്പക്കാർ യൂത്ത് കോൺഗ്രസിൽ ഉണ്ട്. വേണോ വേണ്ടയോ എന്ന് പിണറായിക്ക് തീരുമാനിക്കാം. ദുർബലർ അല്ല ഞങ്ങൾ. പിണറായി വിജയനെ പട്ടിയെ എറിയുന്ന പോലെ എറിഞ്ഞു കൂടെയെന്നും സുധാകരൻ ചോദിച്ചു. 

https://www.youtube.com/watch?v=Ko18SgceYX8

click me!