ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ ജീവനക്കാരെ ഭീഷണിപെടുത്തി; വയനാട്ടിൽ കൊവിഡ് ബാധിതർക്കെതിരെ കേസ്

By Web Team  |  First Published Jul 31, 2020, 6:46 PM IST

ആരോഗ്യ വകുപ്പ് അധികൃതരുടെ പരാതിയെ തുടർന്നാണ് നല്ലൂർനാട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിൽ കഴിയുന്ന 5 പേർക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തത്. 


വയനാട്: വയനാട്ടിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നവർക്കെതിരെ പൊലീസ് കേസെടുത്തു. ആരോഗ്യ വകുപ്പ് അധികൃതരുടെ പരാതിയെ തുടർന്നാണ് നല്ലൂർനാട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിൽ കഴിയുന്ന 5 പേർക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തത്. മതിയായ സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് ഇവർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ ജീവനക്കാരെ ഭീഷണിപെടുത്തിയതിനാണ് നടപടി. ജീവനക്കാരുടെ ഔദ്യോ​ഗിക നിർവ്വഹണം തടസ്സപ്പെടുത്തിയതിനുൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

വയനാട് ജില്ലയിൽ 124 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ 1310 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു.

Latest Videos

Read Also: സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കൊവിഡ്; 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം...
https://www.asianetnews.com/kerala-news/kerala-current-covid-details-qec2tl

click me!