കാസർഗോഡ് സ്വദേശിയുടെ കാർ പിടികൂടിയത് രാത്രി ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ; പരിശോധനയിൽ പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം

By Web Team  |  First Published Aug 23, 2024, 10:19 AM IST

5175 പാക്കറ്റ് ഹാൻസ്, 635 പാക്കറ്റ് കൂൾ ലിപ്പ് എന്നിവയും 12,030 രൂപയുമാണ് കാസർഗോഡ് സ്വദേശിയുടെ കാറിൽ നിന്ന് കൊച്ചിയിൽ പൊലീസ് പിടികൂടിയത്.


കൊച്ചി: എറണാകുളം കളമശ്ശേരിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കാസർകോട് സ്വദേശിയുടെ കാറിൽ നിന്നുമാണ് ഹാൻസ് അടക്കം പിടികൂടിയത്. ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾക്ക് പുറമെ പണവും വാഹനത്തിൽ നിന്ന് പിടിച്ചെടുത്തു.

കൊച്ചി ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ രാത്രി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് കാസർകോട് സ്വദേശി അഹമ്മദ് നിയാസിന്‍റെ കാറിൽ നിന്നും സാധനങ്ങൾ പിടികൂടിയത്. നിരോധിത ഉത്പന്നങ്ങളായ 5175 പാക്കറ്റ് ഹാൻസ്, 635 പാക്കറ്റ് കൂൾ ലിപ്പ് എന്നിവയും 12,030 രൂപയും പൊലീസ് പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു. വിപണിയിൽ ഒന്നരക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് ഇവ. കളമശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ അബ്ദുൾ ലത്തീഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടി കൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!