ഹസ്നക്ക് പ്ലസ് വൺ സീറ്റ് കിട്ടും; സീറ്റ് നൽകാമെന്ന് ഫറോക്ക് ഹയർസെക്കണ്ടറി സ്കൂൾ; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്

By Web TeamFirst Published Jun 24, 2024, 1:48 PM IST
Highlights

 സാമ്പത്തിക ബാധ്യത കാരണം ബദൽ മാർഗ്ഗങ്ങൾ തേടാൻ കഴിയില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കൾ വ്യക്തമാക്കിയിരുന്നു.

കോഴിക്കോട്: ഫുൾ എ പ്ലസ് നേടിയിട്ടും പ്ലസ് വൺ പ്രവേശനം ലഭിക്കാതിരുന്ന കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹസ്നക്ക് അഡ്മിഷന് വഴിയൊരുങ്ങുന്നു. സയൻസ് സീറ്റ് നൽകാമെന്ന് ഫറോക്ക് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും അറിയിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് അഡ്മിഷനായി എത്താനാണ് നിർദേശം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. 10 സ്കൂളുകളിൽ ഹസ്ന അപേക്ഷ നൽകിയിരുന്നു. എന്നിട്ടും  പ്ലസ് വൺ സീറ്റായില്ല. ചാലപ്പുറം ഗണപത് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും മികച്ച വിജയം നേടിയാണ് ഹസ്ന പുറത്തിറങ്ങിയത്. സാമ്പത്തിക ബാധ്യത കാരണം ബദൽ മാർഗ്ഗങ്ങൾ തേടാൻ കഴിയില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കൾ വ്യക്തമാക്കിയിരുന്നു.

Latest Videos

click me!