ശബരിമലയിലേക്ക് പോകുന്നതിനിടെ ബസ് മറിഞ്ഞ് നിരവധി തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് അപകടമുണ്ടായത്. എരുമേലി കഴിഞ്ഞുള്ള ശബരിമല പാതയിൽ വെച്ചാണ് അപകടമുണ്ടായത്.
പത്തനംതിട്ട: ശബരിമലയിലേക്ക് പോകുന്നതിനിടെ ബസ് മറിഞ്ഞ് നിരവധി തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് അപകടമുണ്ടായത്. എരുമേലി കഴിഞ്ഞുള്ള ശബരിമല പാതയിൽ വെച്ചാണ് അപകടമുണ്ടായത്.
ശബരിമല പാതയിൽ അട്ടിവളവിൽ വെച്ചാണ് നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മുപ്പതോളം തീർത്ഥാടകർക്ക് പരിക്കേറ്റു. ബസിനടിയിൽ കുടുങ്ങിയ ഒരു തീര്‍ത്ഥാടകന്‍റെ പരിക്ക് അതീവ ഗുരുതരമാണ്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം ഒരു വർഷത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം.