'വെന്‍റിലേറ്ററിൽ ചികിത്സയിൽ കഴിയവേ ലൈംഗികാതിക്രമം'; ഗുരുതര പരാതിയുമായി എയർഹോസ്റ്റസ്, പൊലീസ് അന്വേഷണം തുടങ്ങി

വെന്‍റിലേറ്റർ സഹായത്തിൽ ആയിരുന്നപ്പോഴാണ് ആശുപത്രി ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു

air hostess on ventilator support serious allegation against hospital staff filed sexual assault complaint

ഗുരുഗ്രാമം: ആശുപത്രിയിൽ വെന്‍റിലേറ്റർ സഹായത്തിലായിരുന്നപ്പോൾ ലൈംഗികാതിക്രമം നേരിട്ടെന്ന ഗുരുതര ആരോപണവുമായി എയർഹോസ്റ്റസ്. 46കാരിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഏപ്രിൽ ആറിന് പീഡിപ്പിക്കപ്പെട്ടെന്ന് എയർഹോസ്റ്റസ് നൽകിയ പരാതിയിൽ പറയുന്നു. ഏപ്രിൽ 13 ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് യുവതി ഭർത്താവിനോട് ഇക്കാര്യം പറഞ്ഞത്. പിന്നാലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 

Latest Videos

ട്രെയിനിങിൽ പങ്കെടുക്കാനാണ് എയർ ഹോസ്റ്റസ് ഗുരുഗ്രാമിൽ എത്തിയത്. അതിനിടെ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വീണ് ഗുരുതരാവസ്ഥയിലായ യുവതിയെ ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്‍റിലേറ്റർ സഹായത്തിൽ ആയിരുന്നപ്പോഴാണ് ആശുപത്രി ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ആ സമയത്ത് നിലവിളിക്കാനോ എതിർക്കാനോ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.   

അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് പൊലീസ് തേടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ഗുരുഗ്രാം പൊലീസ് വക്താവ് സന്ദീപ് കുമാർ പറഞ്ഞു. പരാതിക്കാരിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തി. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചു. 

'സുരക്ഷ വർദ്ധിപ്പിക്കണം'; രാമക്ഷേത്രത്തിന് ബോംബ് ഭീഷണി മുന്നറിയിപ്പ്, സന്ദേശം തമിഴ്നാട്ടിൽ നിന്നെന്ന് സൂചന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!