മന്ത്രി ശശീന്ദ്രനടക്കം 50ലേറെ യാത്രക്കാർ; എയർ ഇന്ത്യ വിമാനം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം തിരിച്ചറക്കി

മന്ത്രി എ.കെ ശശീന്ദ്രനടക്കം 50 ലേറെ യാത്രക്കാരുണ്ടായിരുന്ന വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്ന ശേഷം തിരിച്ചിറക്കി

Air India flight to Trivandrum took off from Mumbai airport landed back after technical glitch

മുംബൈ: എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനമാണ് ഒരു മണിക്കൂർ പറന്ന ശേഷം തിരിച്ചിറക്കിയത്. രാവിലെ 5.40ന് മുംബയിൽ നിന്നു പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.  മന്ത്രി എകെ ശശീന്ദ്രൻ അടക്കം 50 ലേറെ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. സാങ്കേതിക തകരാർ കാരണം തിരിച്ചിറക്കിയെന്നാണ് വിശദീകരണം. യാത്രക്കാർ സുരക്ഷിതരാണ്. ഇവർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

vuukle one pixel image
click me!