മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബുകൾ നിർവീര്യമാക്കി; തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ട് കുഴിച്ചിട്ടതെന്ന് നി​ഗമനം

By Web TeamFirst Published Jun 26, 2024, 2:48 PM IST
Highlights

കേരളത്തിൽ ആദ്യമായാണ് ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം പുല്ലരിയാൻ പോയവരും വയറുകൾ കണ്ടിരുന്നു. 

കൽപറ്റ: വയനാട്ടിലെ മക്കിമല കോടക്കാട് കണ്ടെത്തിയ ബോംബ് നിയന്ത്രിത സ്ഫോടനത്തിലൂടെ നിർവീര്യമാക്കി. റോന്ത്‌ ചുറ്റാൻ എത്തുന്ന തണ്ടർബോൾട്ടിനെ ഉന്നമിട്ട് മാവോയിസ്റ്റുകൾ കുഴിച്ചിട്ടതെന്നാണ് പ്രാഥമിക നിഗമനം. യു എ പി എ ചുമത്തി തലപ്പുഴ പോലീസ് കേസെടുത്തു. പ്രദേശത്ത് തണ്ടർബോൾട്ട് ജാ​ഗ്ര പുലർത്തുന്നുണ്ട്. 

മാവോയിസ്റ്റുകൾ വന്നുപോകുന്ന വഴിയാണിത്. തണ്ടർബോൾട്ട് പട്രോളിംഗ് നടത്തുന്ന മേഖലയും കൂടിയാണ്. അവിടെ ഫെൻസിങ് പരിശോധിക്കാൻ പോയ വനം വാച്ചർമാരാണ് മരത്തിനു കീഴെ വയറിന്റെ അറ്റം കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോൾ ദുരൂഹമായ ചിലത് കണ്ടു. 30 മീറ്റർ നീളത്തിലായിരുന്നു വയർ. ഒരറ്റം സ്ഫോടക ശേഖരത്തിൽ ഘടിപ്പിച്ചിരിക്കുകയാണ്. മരത്തിന്റെ മറവിൽ ഇരുന്നു. തണ്ടർബോൾട്ട് വരുമ്പോൾ സ്ഫോടനം നടത്താൻ നടത്താൻ പാകത്തിന് ഒരുക്കി വച്ചത് പോലെയാണ് ഇത് കാണപ്പെട്ടത്.

Latest Videos

കേരളത്തിൽ ആദ്യമായാണ് ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം പുല്ലരിയാൻ പോയവരും വയറുകൾ കണ്ടിരുന്നു. തുടർന്ന് കണ്ണൂർ, വയനാട്, കോഴിക്കോട് ബോംബ് സ്‌ക്വാഡുകൾ എത്തി, രാവിലെ 8.55 ഓടെ ബോംബുകൾ നിർവീര്യമാക്കി. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്‌ എസ് പി താബോഷ് ബസുമതി സ്ഥലത്തു എത്തി, തുടർനടപടി സ്വീകരിച്ചു. വിവിധ രഹസ്യാന്വേഷണ ഏജൻസികൾ കോടക്കാട് എത്തിയിട്ടുണ്ട്.   

click me!