ഇടതിൻ്റെ അവിശ്വാസ പ്രമേയം, ഒപ്പം നിന്ന് കോൺഗ്രസും എസ്‌ഡിപിഐയും; ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി

By Web TeamFirst Published Oct 15, 2024, 2:42 PM IST
Highlights

തിരുവനന്തപുരം ജില്ലയിലെ കരവാരം പഞ്ചായത്തിൽ ഇടതുപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം പാസായതോടെ ബിജെപിക്ക് ഭരണം നഷ്ടമായി

തിരുവനന്തപുരം: കരവാരം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നത്തെ കൗൺസിലിൽ പാസായതോടെയാണ് ഭരണം നഷ്ടമായത്. പഞ്ചായത്തിലെ ഒരു കോൺഗ്രസ് അംഗവും രണ്ട് എസ്‌ഡിപിഐ അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെ ബിജെപി അംഗം വി ഷിബുലാലിൻ്റെ പ്രസിഡൻ്റ് സ്ഥാനം നഷ്ടമായി. ഇദ്ദേഹത്തിനെതിരെ സാമ്പത്തിക ക്രമക്കേടും അഴിമതിയും വികസന കാര്യങ്ങളിൽ തടസ്സം നിൽക്കുന്നെന്ന ആരോപണങ്ങളും ഉന്നയിച്ചാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പഞ്ചായത്തിൽ ഏഴ് അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സിപിഎമ്മിന് അഞ്ചും സിപിഐ, ജെഡിഎസ് അംഗങ്ങളും ചേർന്ന് എൽഡിഎഫിൽ ഏഴ് പേരാണ് ഉള്ളത്. അവശേഷിക്കുന്ന മൂന്ന് അംഗങ്ങളിൽ ഒരാൾ കോൺഗ്രസും 2 പേർ എസ്‌ഡിപിഐയുമാണ്.

tags
click me!