SFI തുടരുന്നത് പ്രാകൃതമായ സംസ്കാരം,തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്ന് ബിനോയ് വിശ്വം

By Web TeamFirst Published Jul 4, 2024, 11:45 AM IST
Highlights

പുതിയ SFI ക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്‍റെ  അർത്ഥം അറിയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

ആലപ്പുഴ:SFI ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം രംഗത്ത്.SFI തുടരുന്നത് പ്രാകൃതമായ സംസ്കാരമാണ്.പുതിയ SFI ക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്‍റെ  അർത്ഥം അറിയില്ല.ആശയത്തിന്‍റെ  ആഴം അറിയില്ല.കാര്യങ്ങൾ ശരിയായി പഠിപ്പിക്കണം,  നേർവഴിക്ക് നയിക്കണം.തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകും..SFI തിരുത്തിയേ തീരു എന്നും അദ്ദേഹം പറഞ്ഞു .കാര്യവട്ടം ക്യാംപസിലെ ഇടിമുറി ആക്രണമണവും, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിന്‍റെ കരണത്തടിക്കുകയും ഭീഷണി പ്രസംഗം നടത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

എല്ലാ കോളേജുകളിലും എസ്എഫ്ഐ ഇടിമുറിയെന്ന് പ്രതിപക്ഷം, ഇടിമുറിയിലൂടെ വളര്‍ന്ന പ്രസ്ഥാനമല്ല എസ്എഫ്ഐയെന്ന് പിണറായി

എസ്എഫ്‌ഐയുടെ ചോരക്കൊതി മാറുന്നില്ലെന്ന് വി ഡി സതീശന്‍, എംഎല്‍എമാരെ ആക്രമിച്ചത് പോലീസ് ഒത്താശയോടെ

click me!