പാർലമെന്‍റംഗങ്ങൾ പത്തിലൊന്നായി കുറഞ്ഞു, രാജ്യത്ത് ഇടതുപക്ഷ സാന്നിധ്യത്തിന് വലിയ തിരിച്ചടിയെന്ന് വിജയരാഘവന്‍

By Web TeamFirst Published Jun 14, 2024, 12:09 PM IST
Highlights

ആഗ്രഹിച്ച വിജയം പാർലമെന്‍റ്  തെരഞ്ഞെടുപ്പിൽ കിട്ടിയില്ല.തെറ്റുകൾ കണ്ടെത്തി തിരുത്തണമെന്നും സിപിഎം പിബി അംഗം

പെരിന്തല്‍മണ്ണ: ഒരു ദശാബ്ദം കൊണ്ട് രാജ്യത്തു തന്നെ ഇടതുപക്ഷസാന്നിധ്യത്തിന് വലിയ തിരിച്ചടി ഉണ്ടായെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു.പാർലമെന്‍റ്  അംഗങ്ങൾ 43 -ൽ നിന്ന് മൂന്നായി കുറഞ്ഞു.ഇന്ത്യൻ വലതുപക്ഷത്തിന് ഇടതുപക്ഷത്തെ തകർക്കാനായി.തീവ്ര വലതുപക്ഷത്തിന് മേൽക്കൈയ്യുള്ള രാജ്യത്ത് കേരളത്തിൽ മാത്രം പിടിച്ചു നിൽക്കാനായി.കേരളത്തിലെ ഭരണത്തുടർച്ച വലിയ നേട്ടമാണ്, ഇത് ചുരുക്കിക്കാണരുത്.പാർലമെന്‍ര്  അംഗങ്ങളെക്കൊണ്ട് മാത്രമല്ല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്.പുറത്ത് ബഹുജന പ്രതിരോധങ്ങളുടെ ഭാഗമാവണമെന്നും അദ്ദേഹം പറഞ്ഞു

വോട്ടല്ല കാര്യം, തെറ്റുകൾ പറയണം.ഹിന്ദു വർഗീയവാദികൾക്കും മുസ്ലിം വർഗീയ വാദികൾക്കും കേരളത്തിലെ ഭരണത്തുടർച്ച ഇഷ്ടപ്പെട്ടില്ല.ഇടതുപക്ഷ അടിത്തറ തകർക്കാൻ എല്ലാവരും യോജിക്കുന്നു.വലതുപക്ഷ ആശയത്തിന് കേരളത്തിൽ മേൽക്കൈ കിട്ടുന്നു.ആഗ്രഹിച്ച വിജയ പാർലമെന്‍റ്  തിരഞ്ഞെടുപ്പിൽ കിട്ടിയില്ല.തെറ്റുകൾ കണ്ടെത്തി തിരുത്തണമെന്നും എ.വിജയരാഘവൻ പറഞ്ഞു.പെരിന്തൽമണ്ണയില്‍ ഇഎംഎസിന്‍റെ  ലോകം ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Latest Videos

click me!