എകെജി സെൻറർ ആക്രണ കേസ്: പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി നാളെ  

By Web TeamFirst Published Jul 5, 2024, 5:15 PM IST
Highlights

അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും, ജാമ്യം നൽകിയാൽ വീണ്ടും രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

തിരുവനന്തപുരം: എകെജി സെൻറർ ആക്രണകേസിലെ പ്രതി സുഹൈൽ ഷാജൻെറ ജാമ്യ ഹർജിയിൽ വിധി നാളെ. പൊലിസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹർജിയിൽ വാദം നടന്നത്. വാദം നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നു പറഞ്ഞ പ്രതിയോട് ഇരിക്കാൻ കോടതി നിർദ്ദേശിച്ചു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും, ജാമ്യം നൽകിയാൽ വീണ്ടും രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും, ക്രൈം ബ്രാഞ്ച് ആവശ്യപ്പെടാത്തതുകൊണ്ടാണ് മുമ്പ് ഹാജരാകാത്തതെന്നും വിദേശത്തേക്ക് പോയതെന്നാണ് പ്രതിയുടെ വാദം. എകെജി സെൻറർ ആക്രണത്തിൻെറ മുഖ്യസൂത്രധാരൻ സുഹൈൽ ഷാജഹാനാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. 

 


 

click me!