കായംകുളത്ത് ഭിന്നശേഷിക്കാരനെ ഡിവൈഎഫ്ഐ മര്‍ദ്ദിച്ച മര്‍ദിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

By Web TeamFirst Published Dec 22, 2023, 11:03 AM IST
Highlights

എഐസിസി അംഗം ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് കേസെടുത്തത്. നവകേരള പ്രതിഷേധത്തിനിടെ ഡിവൈഎഫ് എഫ് ഐ പ്രവർത്തകരാണ് മർദിച്ചത്

ആലപ്പുഴ: കായംകുളത്ത് ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് അജിമോൻ കണ്ടല്ലൂരിനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. എഐസിസി അംഗം ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് കേസെടുത്തത്. നവകേരള പ്രതിഷേധത്തിനിടെ ഡിവൈഎഫ് എഫ് ഐ പ്രവർത്തകരാണ് മർദിച്ചത്

നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ, മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു കാഴ്ചയായിരുന്നു രണ്ട് കാലുകളും ഇല്ലാത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോനെ ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കുന്നത്. മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ച തന്നെ സമീപത്തെ പൊലീസുകാർ എടുത്ത് മാറ്റിയ ശേഷം ഓടിയെത്തിയ ഡിവൈഎഫ്ഐ പിറകിൽ കൂടി വന്ന ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അജിമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Latest Videos

Also Read: ഡിവൈഎഫ്ഐക്കാർ പിന്നിൽ നിന്ന് ചവിട്ടുകയായിരുന്നു; കൊല്ലുമെന്ന് ഭീഷണി, എല്ലാം സിപിഎം പിന്തുണയോടെയെന്നും അജിമോൻ

click me!