വയനാടിൻ്റെ അതിജീവനം, ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോൺ വീണ്ടും, 'എന്‍നാട് വയനാട്' രണ്ടാം പതിപ്പ് നാളെ രാവിലെ 10 മുതൽ

By Web Team  |  First Published Aug 11, 2024, 7:16 PM IST

വയനാട് ദുരന്തത്തിലെ സമഗ്ര വിഷയങ്ങളുമുയർത്തിയുള്ള ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' ലൈവത്തോണിനൊപ്പം കഴിഞ്ഞ ഞായറാഴ്ച കേരളവും ഒരേ മനസാൽ കൈകോർത്തിരുന്നു

Asianet News special Livethon tomorrow morning 12 august Let's join hands for Wayanad

തിരുവനന്തപുരം: ഒറ്റ രാത്രിയിൽ സർവതും നഷ്ടമായ വയനാട്ടിലെ മനുഷ്യരുടെ നിലവിളി കേരളത്തിന്‍റെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചിട്ട് ദിവസങ്ങൾ പിന്നിടുകയാണ്. ഇനിയും ആ വേദന ഒരിറ്റുപോലും കുറഞ്ഞിട്ടില്ല. ദുരന്തഭൂമിയിൽ ഉറ്റവരെ തേടുകയാണ് നിരവധിപേർ. അവർക്കൊപ്പം കേരളവും ജനകീയ തിരച്ചിലിലാണ്. കേരളം കണ്ട മഹാ ദുരന്തം ഏറ്റുവാങ്ങിയ നാടും ആ മനുഷ്യരും ഇനിയെന്ത് ചെയ്യും എന്ന ചോദ്യമാണ് അന്തരീക്ഷത്തിൽ മുഴങ്ങികേൾക്കുന്നത്. വയനാട്ടിലെ ദുരന്തഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ട്, ജീവിതം ചോദ്യചിഹ്നമായി മാറിയ മനുഷ്യരുടെ അതിജീവനത്തിനായി ഏഷ്യാനെറ്റ് ന്യൂസ് എന്നും മുന്നിലുണ്ട്.

വയനാട് ദുരന്തത്തിലെ സമഗ്ര വിഷയങ്ങളുമുയർത്തിയുള്ള ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' ലൈവത്തോണിനൊപ്പം കഴിഞ്ഞ ഞായറാഴ്ച കേരളവും ഒരേ മനസാൽ കൈകോർത്തിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം വയനാടിന്‍റെ പുനരധിവാസത്തിനായുള്ള കാഴ്ചപ്പാടുകൾ 'എൻനാട് വയനാടി'ലൂടെ പങ്കുവച്ചിരുന്നു. വലിയ ശ്രദ്ധനേടിയ 'എൻനാട് വയനാട്' ലൈവത്തോണിന്‍റെ രണ്ടാം പതിപ്പ് നാളെ നടക്കും. രാവിലെ 10 മണി മുതലാണ് 'എൻനാട് വയനാട്' ലൈവത്തോണ്‍.

Latest Videos

പുനരധിവാസത്തിനൊപ്പം ഉപജീവനം ഉറപ്പാക്കാൻ എന്തൊക്കെ പദ്ധതികളുണ്ടാകും. കാലാവസ്ഥ വ്യതിയാനത്തിൽ ഇനിയൊരു മുണ്ടക്കൈ ആവർത്തിക്കാതിരിക്കാൻ കേരളം എങ്ങിനെയൊക്കെ കരുതലെടുക്കും. ഇനിയുള്ള ജീവിതം എങ്ങനെ എന്നതിൽ ദുരന്തഭൂമിയിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ഉയരുന്ന ചോദ്യങ്ങളിൽ ഉത്തരം തേടുകയാണ് ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' ലൈവത്തോണിന്‍റെ രണ്ടാം പതിപ്പിലൂടെ. പുനരധിവാസം, ഉപജീവനം, വായ്പാ ബാധ്യത, കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള അതിജീവനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' ലൈവത്തോണിന്‍റെ രണ്ടാം പതിപ്പിൽ നാളെ രാവിലെ 10 മണി ഉയരുമെന്നുറപ്പാണ്. ലൈവത്തോണിൽ രാഷ്ട്രീയ ശാസ്ത്ര സാമൂഹീക സാംസ്കാരിക രംഗത്തെ പ്രമുഖ‍ര്‍ പങ്കുചേരും. ഒരൊറ്റ രാത്രിയിൽ  ഒരു നാട് തന്നെ നാമവശേഷമാക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവരുടെ ജീവിതം തിരിച്ചുപിടിക്കുകയെന്ന വലിയ ദൗത്യമാണ് മലയാളി സമൂഹത്തിന്‍റെ മുന്നിലുള്ളത്. ആ വലിയ ദൗത്യത്തിൽ നമുക്കും ഹ‍ൃദയപൂർവ്വം കൈകോര്‍ക്കാം.

മുണ്ടക്കൈയിൽ ജനകീയ തെരച്ചിലിൽ ഇന്ന് 3 ശരീരഭാഗങ്ങൾ കിട്ടി; തിരിച്ചടിയായി കനത്ത മഴ, ഇന്നത്തെ തെരച്ചിൽ നിർത്തി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image