നിയമസഭാ മാർച്ചിനെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി

By Web TeamFirst Published Oct 9, 2024, 10:16 AM IST
Highlights

പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിന് എത്തിയതായിരുന്നു അരിതാ ബാബു. ജലപീരങ്കിയില്‍ പരിക്കേറ്റ അരിതയെ സിടി സ്കാനിങ്ങിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

തിരുവനന്തപുരം: പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിന് എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി. പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവർത്തകയുടെ ബാഗിൽ ആയിരുന്നു ഒന്നരപവനോളം സ്വർണം സൂക്ഷിച്ചത്. സ്വർണം നഷ്ടമായതിൽ കന്റോൻന്മെന്റ് പൊലീസിൽ പരാതി നൽകി. 

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ്  പ്രതിപക്ഷ യുവജന സംഘടനകള്‍ നിയമസഭ മാര്‍ച്ച് നടത്തിയത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മാര്‍ച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് പ്രതിഷേധക്കാര്‍ തകര്‍ത്തതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും  രണ്ട് റൗഡ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

Latest Videos

Read More.... കിട്ടിയാല്‍ 25 കോടി; 31 മണിക്കൂര്‍, 1600 കിമി. താണ്ടി മുംബൈയില്‍ നിന്നും ഭാ​ഗ്യാന്വേഷി;ഷോപ്പുകളിൽ വന്‍ തിരക്ക്

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പൊലീസിന്റെ ക്രമിനല്‍ വല്‍ക്കരണം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ നിയമസഭ മാര്‍ച്ച് സംഘടിപ്പിച്ചത്. പി കെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം നൽകിയത്. 

Asianet News Live

click me!