ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യക്കെത്തിയ പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിൽ വീണയാൾ മുങ്ങിമരിച്ചു

By Web Team  |  First Published Aug 26, 2024, 2:07 PM IST

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കുന്നതിനായാണ് കുറിയന്നൂ‍ർ പള്ളിയോടത്തിൽ ജോസഫ് തോമസ് എത്തിയത്

Aranmula valla sadya man fell into pambayar dies

പത്തനംതിട്ട: ആറന്മുളയിൽ പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിൽ വീണയാൾ മുങ്ങിമരിച്ചു. കുറിയന്നൂർ മാർത്തോമാ ഹൈസ്കൂൾ അദ്ധ്യാപകൻ ജോസഫ് തോമസ് (55) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുറിയന്നൂർ പള്ളിയോടത്തിലായിരുന്നു ഇദ്ദേഹം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹം പമ്പയാറ്റിലേക്ക് വീണുവെന്നാണ് ദൃക്സാക്ഷികൾ നൽകിയ വിവരം. പിന്നാലെ ഫയർ ഫോഴ്സ് സ്കൂബാ സംഘം സ്ഥലത്ത് തെര‌ച്ചിൽ നടത്തി. ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കുന്നതിനായാണ് കുറിയന്നൂ‍ർ പള്ളിയോടത്തിൽ ഇദ്ദേഹം എത്തിയത്. രാവിലെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് വള്ളസദ്യ ഉദ്ഘാടനം ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

vuukle one pixel image
click me!
vuukle one pixel image vuukle one pixel image