ലൈംഗികാരോപണം: മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണം, മാറ്റി നിർത്തി അന്വേഷിക്കണമെന്നും ആനി രാജ

By Web Team  |  First Published Aug 27, 2024, 4:50 PM IST

മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണം. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സംഘടനയിലെ കൂട്ട രാജി അനിവാര്യമായിരുന്നു.

annie raja seeks resignation of mukesh from mla post

ദില്ലി : ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. സ്ഥാനങ്ങളിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണം. അല്ലെങ്കിൽ അന്വേഷണം സത്യസന്ധമാണോ എന്നു പൊതുജനങ്ങൾ സംശയിക്കും. അത്തരം സംശയങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണം. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സംഘടനയിലെ കൂട്ട രാജി അനിവാര്യമായിരുന്നു. സിനിമാ മേഖലയിലെ സമഗ്രമാറ്റത്തിന് അമ്മയിലെ കൂട്ടരാജി കാരണമാകുമെന്നും അവർ വിശദീകരിച്ചു.

രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോർട്ടിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Latest Videos

'അമ്മ'യിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു, ഭരണസമിതി പിരിച്ചു വിട്ടു

അമ്മ ഭരണസമിതി പിരിച്ച് വിട്ടു 

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെയാണ് കൂട്ട രാജിയിലേക്കെത്തിയത്. 

 


 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image