'ഭായി'യുടെ മരണശേഷം ജോലിക്കാരെല്ലാം ഉടമകളായി', മലപ്പുറത്തെ അനീസിന്റെ മരണം അപകടത്തിൽ അല്ലെന്ന് കുടുംബം

By Web TeamFirst Published Jan 14, 2024, 9:07 AM IST
Highlights

മരണ ശേഷം അന്വേഷണത്തിന് ശ്രമിച്ച ബന്ധുക്കളെ ബിസിനസ് പാർട്ണർമാർ ഭീഷണിപ്പെടുത്തിയെന്നും, സ്വർണവും മറ്റ് സ്വത്തുക്കളും തട്ടിയെടുത്തുന്നുവെന്നും കുടുംബം മലപ്പുറം എസ്പിക്ക് പരാതി നൽകി.
 

മലപ്പുറം: മലപ്പുറം മഞ്ചേരി പുൽപ്പറ്റയിലെ സ്വർണ വ്യാപാരിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ. ഒരു വർഷം മുൻപാണ് വളമംഗലം സ്വദേശി മുഹമ്മദ് അനീസ്, വാഹനാപകടത്തിൽ മരിച്ചത്. മരണ ശേഷം അന്വേഷണത്തിന് ശ്രമിച്ച ബന്ധുക്കളെ ബിസിനസ് പാർട്ണർമാർ ഭീഷണിപ്പെടുത്തിയെന്നും, സ്വർണവും മറ്റ് സ്വത്തുക്കളും തട്ടിയെടുത്തുന്നുവെന്നും കുടുംബം മലപ്പുറം എസ്പിക്ക് പരാതി നൽകി.

മലപ്പുറത്തെ സ്വർണവ്യാപാരിയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ രം​ഗത്തെത്തിയതോടെ പൊലീസ് അന്വേഷണം തുടങ്ങി. 2022 ഒക്ടോബർ 28നാണ് സ്വർണവ്യാപാരിയായ മുഹമ്മദ് അനീസ് വാഹനാപകടത്തിൽ മരിച്ചത്. സ്വർണാഭരണങ്ങൾ നി‍ർമിച്ച് വിൽപ്പന നടത്തിയിരുന്ന അനീസും സുഹൃത്തുക്കളും ചേർന്ന് ഭായ് ഗോൾഡ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. അനീസിന്‍റെ വിളിപ്പേരാണ് ഭായ്. എന്നാൽ മരണശേഷം അനീസിന്‍റെ സ്ഥാപനത്തിലെ ജോലിക്കാരടക്കം കമ്പനിയുടെ ഉടമകളായി. സ്വത്തുക്കൾ കയ്യടക്കിയത് കൂടാതെ അന്വേഷണത്തിൽ ഇടപെടരുതെന്ന് പാർട്ണർമാർ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ പറയുന്നു.

Latest Videos

ഒന്നര വർഷം മുമ്പും അനീസിന് നേരെ കൊലപാതക ശ്രമം ഉണ്ടായിരുന്നു. അന്ന് നിരവധി വെട്ടേറ്റ അനീസിന് ഗുരുതര പരിക്കുകളെൽക്കുകയും ചെയ്തു. അനീസിന്റെ മരണത്തിന്റെയും സാമ്പത്തിക ഇടപാടുകളിലെയും ദുരൂഹത അകറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബം മലപ്പുറം എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണവും തുടങ്ങി.

രാഹുൽ​ ​ഗാന്ധിയെ കൺവീനർ സ്ഥാനത്ത് നിർദേശിച്ച് നിതീഷ്കുമാർ; താത്പര്യമില്ല, ജോഡോ യാത്രയുടെ തിരക്കിലെന്ന് രാഹുൽ

https://www.youtube.com/watch?v=Ko18SgceYX8

 


 

click me!