ഉച്ചയൂണിലടക്കം വേണമെന്നാണ് പറയുന്നത്, അതൊന്നും നടക്കില്ല; സര്‍ക്കാര്‍ വാശി പിടിക്കരുതെന്ന് കെഎച്ച്ആര്‍എ

By Web TeamFirst Published Jan 21, 2024, 11:13 AM IST
Highlights
ഭക്ഷ്യവകുപ്പിന്‍റെ നിര്‍ദേശം അപ്രായോഗികമാണ്. സർക്കാർ പിടിവാശി ഒഴിവാക്കണമെന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷൻ ആവശ്യപ്പെട്ടു

തിരുവനന്തപുരം: പാര്‍സൽ നല്‍കുന്ന എല്ലാ വിഭവങ്ങളിലും പാകം ചെയ്ത സമയം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്ന നിലപാടില്‍ ഉറച്ച് ഹോട്ടല്‍ ഉടമകള്‍. ഭക്ഷ്യവകുപ്പിന്‍റെ നിര്‍ദേശം അപ്രായോഗികമാണ്. സർക്കാർ പിടിവാശി ഒഴിവാക്കണമെന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഉച്ചയൂണിലടക്കം സമയം രേഖപ്പെടുത്തണമെന്ന ഭക്ഷ്യവകുപ്പിന്‍റെ നിര്‍ദേശം അപ്രായോഗികമാണ്. പെട്ടന്ന് കേടാകുന്നവയിൽ മാത്രം സമയം രേഖപ്പെടുത്താനാണ് നിലവിലെ തീരുമാനം.

ഹോട്ടലുകളിൽ നിന്ന് നൽകുന്ന പാഴ്സലുകളിൽ ഭക്ഷണം തയാറാക്കിയ സമയം ഉൾപ്പെടെയുളള വിവരങ്ങൾ രേഖപ്പെടുത്തണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ  നിർദേശം നടപ്പാക്കാനാകില്ലെന്ന് കേരളാ ഹോട്ടൽ ആന്‍റ്  റെസ്റ്റോറന്റ്  അസോസിയേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോട്ടലുകളിൽ ഓരോ വിഭവങ്ങളും തയാറാക്കുന്നത് വ്യത്യസ്ത സമയങ്ങളിലും ചേരുവകളിലുമാണ്.

Latest Videos

ഇവയിൽ പലതും ദീർഘനേരം കേടുകൂടാതെ ഇരിക്കുന്നവയാണ്. മയോണൈസ് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ നിശ്ചിത സമയ പരിധിക്കുളളിൽ കഴിക്കണമെന്ന നിര്‍ദേശം പാഴ്സലുകളിൽ പതിക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ  തീരുമാനം അപ്രായോഗികമാണെന്നും ഹോട്ടൽ ആന്‍റ്  റെസ്റ്റോറന്‍റ്  അസോസിയേഷൻ അറിയിച്ചു.

ഭക്ഷണം തയ്യാറാക്കിയ സമയം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന ലേബലുകള്‍ പാര്‍സല്‍ ഭക്ഷണ കവറിന് പുറത്ത് നിര്‍ബന്ധമായും പതിപ്പിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശം. ലേബലില്‍ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കടകളില്‍ നിന്നും വില്‍പ്പന നടത്തുന്ന പാകം ചെയ്ത പാര്‍സല്‍ ഭക്ഷണത്തിന് ലേബല്‍ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകള്‍ പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയമം കര്‍ശനമായി നടപ്പിലാക്കുവാന്‍ കമ്മീഷണര്‍ ജാഫര്‍ മാലിക് നിര്‍ദ്ദേശം നല്‍കിയത്.  

ഹോട്ടൽ പാഴ്സൽ ഭക്ഷണം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആ നിർദ്ദേശം നടപ്പാക്കാനാകില്ലെന്ന് ഹോട്ടൽ അസോസിയേഷൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!