പൊലീസുകാരന് കൊവിഡ്, കളമശേരി സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും ക്വാറന്‍റീനിലേക്കെന്ന് ഐജി

By Web Team  |  First Published Jun 18, 2020, 12:52 PM IST

ആകെ 59 പൊലീസുകാരാണ് കളമശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളത്. നിലവിൽ 13 പോലീസുകാരാണ് രോഗം സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. 


കൊച്ചി: കളമശ്ശേരിയിൽ സിവില്‍ പൊലീസ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കളമശേരി പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരോടും ക്വാറന്‍റീനില്‍ പോകാൻ നിർദേശം നൽകിയതായി ഐജി വിജയ് വിജയ് സാഖറെ. പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച കാര്യം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ആകെ 59 പൊലീസുകാരാണ് കളമശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളത്. നിലവിൽ 13 പൊലീസുകാരാണ് രോഗം സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. 

കളമശ്ശേരിയിൽ ക്വാറന്‍റീൻ ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരന് കൊവിഡ്, ആശങ്ക

Latest Videos

undefined

എങ്കിലും എല്ലാവരോടും  ക്വാറന്‍റീനില്‍ പോകാൻ നിർദേശം നല്‍കിയിട്ടുണ്ട്. കളമശ്ശേരി പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കും. മറ്റു സ്റ്റേഷനുകളിൽ നിന്നും കളമശേരി സ്റ്റേഷനിലേക്ക് പൊലീസുകാരെ നിയോഗിക്കും. പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ കൊവിഡ് പരിശോധനാഫലം വന്നതിന് ശേഷം തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും ഐജി കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് എക്സൈസ് ഉദ്യോഗസ്ഥന്‍

 എറണാകുളം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത് . ഇദ്ദേഹത്തെ കളമശ്ശേരി കൊവിഡ് സെന്‍ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോം ക്വാറന്‍റീൻ-ഇന്സ്റ്റിറ്റ്യൂഷൻ ക്വാറന്‍റീൻ ഡ്യൂട്ടി നോക്കിയിരുന്ന ഇദ്ദേഹം ഈ മാസം 15 നാണു രോഗലക്ഷണം പ്രകടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് സ്രവപരിശോധന നടത്തിയപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. 

click me!