Latest Videos

തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് പുതിയ പ്രതിദിന വിമാന സ‍ർവീസ്; തിങ്കളാഴ്ച മുതൽ തുടക്കം

By Web TeamFirst Published Jun 28, 2024, 5:29 PM IST
Highlights

ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നീ കമ്പനികളുടെ വിമാനങ്ങൾ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.

തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് പുതിയ പ്രതിദിന വിമാന സ‍ർവീസ്; തിങ്കളാഴ്ച മുതൽ തുടക്കം

തിരുവനന്തപുരം: ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സർവീസുമായി എയർ ഇന്ത്യ. ജൂലൈ ഒന്നാം തീയ്യതി  മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് എല്ലാ ദിവസവും വൈകുന്നേരം മൂന്ന്  മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) വൈകുന്നേരം 4:15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4:55ന് പുറപ്പെട്ട് (AI 568) 06:10ന് ബെംഗളൂരുവിൽ എത്തും. ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നീ കമ്പനികളുടെ വിമാനങ്ങൾ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിൽ ജൂലൈ മുതൽ യൂസർ ഫീ വർദ്ധനവും നിലവിൽ വരും ആഭ്യന്തര യാത്രക്കാർ 770 രൂപയും വിദേശ യാത്രികർ 1540 രൂപയും യൂസർ ഫീയായി നൽകണം. അടുത്ത വർഷങ്ങളിലും യൂസർ ഫീ കുത്തനെ ഉയരും. ആഭ്യന്തര യാത്രകൾക്കുള്ള 506 രൂപ യൂസർ ഫീ ആണ് 770 ആയി ഉയരുന്നത്. വിദേശ യാത്രികർക്കുള്ള യൂസർ ഫീ 1069ൽ നിന്ന് 1540 ആയി. 

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വിദേശ യാത്രികർ 660 രൂപയും ആഭ്യന്തര യാത്രികർ 330 രൂപയും ഇനി യൂസർ ഫീയായി നൽകണം. വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡി​ങ്​ ചാ​ർ​ജ്​ ഒ​രു മെ​ട്രി​ക്​ ട​ണ്ണി​ന്​ 309 എ​ന്ന​ത്​ മൂ​ന്നി​ര​ട്ടി​യോ​ളം വ​ർ​ധി​പ്പി​ച്ച്​ 890 രൂ​പ​യാ​ക്കി​യി​ട്ടു​ണ്ട്. വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ 2200 രൂ​പ ഇ​ന്ധ​ന സ​ർ​ചാ​ർ​ജും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!