നവീൻ ബാബുവിന്റേത് ആത്മഹത്യയല്ല, ഗൂഢാലോചന സംശയിക്കുന്നു, എഡിഎമ്മിന്റെ ഡ്രൈവറും സംശയ നിഴലിൽ: മലയാലപ്പുഴ മോഹനൻ

By Web Team  |  First Published Nov 8, 2024, 11:58 AM IST

എഡിഎം മരിച്ച ശേഷമാണ് ഇവര്‍ പരാതിക്കത്ത് ഉണ്ടാക്കിയത്. അതിലെന്താണ് അന്വേഷണമില്ലാത്തതെന്നും മോഹനൻ ചോദിച്ചു. 


പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ. നിലവിലെ അന്വേഷണം തൃപ്തികരമല്ല. പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തന്റെ പരാതി വ്യാജമാണോയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണമെന്നും മോഹനൻ ആവശ്യപ്പെട്ടു. എഡിഎം മരിച്ച ശേഷമാണ് ഇവര്‍ പരാതിക്കത്ത് ഉണ്ടാക്കിയത്. അതിലെന്താണ് അന്വേഷണമില്ലാത്തതെന്നും മോഹനൻ ചോദിച്ചു. 

പി പി ദിവ്യയ്ക്ക് എതിരായ പാര്‍ട്ടി നടപടി വൈകി. എന്നിരുന്നാലും തൃപ്തിയുണ്ട്. പക്ഷേ കേസ് അന്വേഷണത്തിൽ തൃപ്തിയില്ല. നവീൻ ബാബുവിന്റേത് ആത്മഹത്യയല്ല. ദിവ്യക്ക് പിന്നിൽ മറ്റാരൊക്കെയോ ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നു. ജോലിയിൽ നിന്നും വിടുതൽ നേടിയ നവീൻ ബാബു തിരികെ ഔദ്യോഗിക വസതിയിലെത്തി ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാൻ ലോജിക്ക് ഇല്ല. എഡിഎമ്മിന്റെ ഡ്രൈവറും സംശയ നിഴലിലാണ്. കേസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും എല്ലാം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മലയാലപ്പുഴ മോഹനൻ വ്യക്തമാക്കി. 

Latest Videos

കണ്ണൂർ ജില്ല വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്; പി പി ദിവ്യയുടെ ജാമ്യം ഉപാധികളോടെ

 

 

 

click me!