വെള്ളിക്കുളങ്ങര സ്വദേശിയായ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു
തൃശ്ശൂർ: കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. തൃശ്ശൂർ ജില്ലയിലെ വെള്ളിക്കുളങ്ങര ശാസ്താംപൂവം വനമേഖലയിൽ പടിഞ്ഞാക്കരപ്പാറയിൽ വനത്തിനുള്ളിലാണ് സംഭവം നടന്നത്. വെള്ളിക്കുളങ്ങര സ്വദേശിയായ ആദിവാസി സ്ത്രീ മീനാക്ഷി (70)യാണ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്.
അതേസമയം കോഴിക്കോട് കൊയിലാണ്ടിയിൽ കാട്ടുപന്നി ആക്രമണത്തിൽ വയോധികന് പരുക്കേറ്റു. കൊളക്കാട് വിളയോട്ടിൽ ബാലകൃഷ്ണനാണ് പരുക്കേറ്റത്. ഇന്ന് രാവിലെ കൊളക്കാട് അയ്യപ്പൻ കാവ് അമ്പലത്തിനടുത്ത് വച്ചാണ് പന്നി ആക്രമിച്ചത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചിത്രം: പ്രതീകാത്മകം