'വണ്ടിപ്പെരിയാറിൽ വീഴ്ചയുണ്ടെങ്കിൽ നടപടി വേണം, ഗവർണർക്കെതിരെ ഇനിയും കരിങ്കൊടി കാണിക്കും'; എംവി ​ഗോവിന്ദൻ

By Web TeamFirst Published Dec 15, 2023, 4:18 PM IST
Highlights

സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ ആര് നടത്തുന്നു എന്ന് ജനങ്ങൾക്ക് അറിയാമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. വണ്ടിപ്പെരിയാറിൽ വീഴ്ചയുണ്ടെങ്കിൽ നടപടി വേണമെന്നും ​ഗോവിന്ദൻ പറഞ്ഞു. 

തിരുവനന്തപുരം: സംഘപരിവാർ ഗുഡ് ലിസ്റ്റിലേക്ക് കടന്ന് വരാനുള്ളതാണ് ഗവർണറുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ഗവർണറുടെ മാനസിക നില ജനം മനസിലാക്കും. ഗവർണർക്ക് ചേർന്ന പ്രവർത്തിയാണോ എന്ന് സ്വയം വിലയിരുത്തണം. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ ആര് നടത്തുന്നു എന്ന് ജനങ്ങൾക്ക് അറിയാമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. വണ്ടിപ്പെരിയാറിൽ വീഴ്ചയുണ്ടെങ്കിൽ നടപടി വേണമെന്നും ​ഗോവിന്ദൻ പറഞ്ഞു. 
 
വിസിമാരുടേയും സെനറ്റ് അംഗങ്ങളുടേയും കാര്യത്തിലെടുത്ത നിലപാട് കൃത്യമായ രാഷ്ട്രീയ ഇടപെടലാണ്. ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളോട് ഗവർണർ പ്രതികരിച്ച രീതി പരിശോധിക്കണം. ഗവർണറെ ഇനിയും കരിങ്കൊടി കാണിക്കും. ഗവർണർ അടിമുടി പ്രകോപനം ഉണ്ടാക്കുകയാണ്. ജനാധിപത്യ ശൈലിയിൽ പ്രതിഷേധിക്കുമെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. ചലച്ചിത്രോത്സവം വൻ വിജയമാണ്.  വിവാദങ്ങൾ കാര്യമാക്കേണ്ടതില്ല. രഞ്ജിത്തിന്റെ പരാമർശം നല്ല രീതിയിൽ കൈകാര്യം ചെയ്യും. 

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ജാമ്യമില്ല; വയോധികയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തിൽ മരുമകൾ മഞ്ജുമോള്‍ റിമാൻഡിൽ

Latest Videos

കേരളത്തിനെതിരെയുള്ള‌ കേന്ദ്ര അവഗണന കുഞ്ഞാലിക്കുട്ടി എടുത്ത് പറഞ്ഞു. ടിഎൻ പ്രതാപൻ അടക്കം പാർലമൻ്റിൽ ഇടപെടുന്നുണ്ട്. തോമസ് ഐസകിനെതിരെ ഇഡി സമൻസ് നിരുപാധികം പിൻവലിച്ചിരിക്കുകയാണ്. ഇഡിയുടെ ചുറ്റിക്കളി കോടതി അവസാനിപ്പിച്ചതാണ് കണ്ടത്. കേന്ദ്ര ഏജൻസികളെ കുറിച്ച് സിപിഎം പറഞ്ഞതെല്ലാം കോടതി അടിവരയിടുകയാണെന്നും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. 

https://www.youtube.com/watch?v=Ko18SgceYX8

click me!