പാലക്കാട് സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം; റെയില്‍വെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു

By Web TeamFirst Published Oct 9, 2024, 8:30 AM IST
Highlights

ഒറ്റപ്പാലം മായന്നൂര്‍ പാലത്തിന് സമീപം സ്കൂട്ടറിന് പിറകിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു. മായന്നൂര്‍  സ്വദേശിനി കൃഷ്ണ ലതയാണ് മരിച്ചത്.

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപം ഉണ്ടായ അപകടത്തിൽ ഒറ്റപ്പാലം റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ചു. മായന്നൂർ സ്വദേശി 32 കാരിയായ കൃഷ്ണ ലതയാണ് മരിച്ചത്. സ്കൂട്ടറിന് പിറകിൽ കാർ ഇടിച്ചു ഗുരുതര പരിക്കേറ്റു ചികിൽസയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. കൃഷ്ണ ലത സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. 

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ റോഡരികിലെ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയിരുന്നു. ചുനങ്ങാട് എ വി എം എച്ച് എസ് സ്കൂൾ കായിക അധ്യാപകൻ എം സുധീഷ് ആണ് കൃഷ്ണ ലതയുടെ ഭര്‍ത്താവ്. അപകടം ഉണ്ടായ ഉടനെ തന്നെ കൃഷ്ണ ലതയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കാറിടിച്ചശേഷം സ്കൂട്ടര്‍ റോഡരികിലെ ഫ്രൂട്ട്സ് കടയിൽ ഇടിച്ചശേഷം മറിയുകയായിരുന്നു.

Latest Videos

കണ്ണൂര്‍ തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

 

click me!