ആദിവാസി കോളനികളിൽ നിരോധിച്ച വെളിച്ചെണ്ണ നൽകി; സ്ഥാപനത്തിന് 7 ലക്ഷം പിഴ, ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് പരിശോധന

By Web Team  |  First Published Sep 5, 2024, 8:49 AM IST

വിതരണം ചെയ്ത എണ്ണ കാലാവധി കഴിഞ്ഞതാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ ഒടുക്കാനാണ് നിർദ്ദേശം. 
 


ഇടുക്കി: ഇടുക്കിയിലെ ആദിവാസി ഊരുകളിൽ ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് സബ് കളക്ടർ പിഴചുമത്തി. കേരശക്തി എന്ന വെളിച്ചെണ്ണ ഉപയോഗിച്ച ആളുകൾക്ക് വലിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാപന ഉടമ ഇടുക്കി സ്വദേശി ഷിജാസ് 15 ദിവസത്തിനകം പിഴയൊടുക്കണമെന്നാണ് നിർദ്ദേശം. ഉടുമ്പന്നൂർ, വെളളിയാമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി ഊരുകളിൽ വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്.  ആദിവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ എണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. തുടർന്നാണ് നടപടി. എണ്ണയുടെ കാലാവധി കഴിഞ്ഞതാണെന്നും പരിശോധനയിൽ തെളിഞ്ഞു. എന്നാൽ പരിശോധന ഫലം കിട്ടി ഒരുമാസമായിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ആദിവാസി സംഘടനകൾ ഐടിഡിപി ഓഫീസറെ ഉപരോധിച്ചിരുന്നു. 

പരിചയസമ്പത്തില്ല, വെറും ആർട്ട് കമ്പനി ഉടമ; മോദി ഉദ്ഘാടനം ചെയ്ത ശിവജി പ്രതിമ തകർന്ന സംഭവത്തിൽ ശിൽപി അറസ്റ്റിൽ

Latest Videos

undefined

എംവി ഗോവിന്ദനെതിരായ ആരോപണം; സ്വപ്ന സുരേഷിനെതിരായ അപകീർത്തി കേസിൽ അന്വേഷണം വഴിമുട്ടി, പാർട്ടിയിലും അതൃപ്തി

https://www.youtube.com/watch?v=Ko18SgceYX8

click me!