പരിസരവാസികളുടെ ആശങ്ക അകറ്റി, സുപ്രീംകോടതിയുടെ നിര്‍ദ്ദേശം സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പടെയുള്ള സംഘത്തിന്‍റെ വിജയകരമായ പ്രവര്‍ത്തനത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി.
തിരുവനന്തപുരം: മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനിടെ ഏതെങ്കിലും വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായെങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി എ സി മൊയ്‍തീന്‍. പരിസരവാസികളുടെ ആശങ്ക അകറ്റി, സുപ്രീംകോടതിയുടെ നിര്‍ദ്ദേശം സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പടെയുള്ള സംഘത്തിന്‍റെ വിജയകരമായ പ്രവര്‍ത്തനത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. മാലിന്യം നീക്കം ചെയ്യുന്ന പരിപാടിയാണ് അടുത്തത്. അത് അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അവസാനം പൊളിച്ച ഗോൾഡൻ കായലോരം ഫ്ലാറ്റും വിജയകരമായി പൊളിച്ചതിന് ശേഷമായിരുന്ന മന്ത്രിയുടെ പ്രതികരണം.
ഹോളിഫെയ്ത്ത്, ആല്‍ഫാ സെറിന്‍, ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകളാണ് ഇന്നലെയും ഇന്നുമായി പൊളിച്ചത്. 16 നിലകളുള്ള ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റാണ് അവസാനം നിലംപൊത്തിയത്. സ്ഫോടനത്തിലൂടെ തകര്‍ത്ത നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ ചെറുതും പഴക്കം ഉള്ളതും പൊളിച്ച് മാറ്റാൻ ഏറ്റവും എളുപ്പമെന്ന് തോന്നിക്കുന്നതുമായ കെട്ടിടം തകര്‍ക്കൽ പക്ഷെ സാങ്കേതികമായി ഏറെ ശ്രമകരമായിരുന്നു.
undefined
Also Read: മരടിൽ വിധി നടപ്പായി; ഗോൾഡൻ കായലോരവും നിലം പൊത്തി
മരടിലെ ജെയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയമാണ് നിയന്ത്രിത സ്ഫോടനം നടത്തിയ രണ്ടാം ദിവസമായ ഇന്ന് പൊളിച്ച് നീക്കിയ രണ്ടാമത്തെ ഫ്ലാറ്റ്. പൊളിച്ച് മാറ്റാൻ തീരുമാനിച്ചതിൽ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയം ആയത് കൊണ്ടുതന്നെ വലിയ ആകാംക്ഷക്ക് ഒടുവിലാണ് സ്ഫോടനം നടന്നത്.
Also Read: ഒരൊറ്റ നിമിഷം; മരടിൽ ജെയിൻ കോറൽ കോവ് നിലം പൊത്തി
ഹോളിഫെയ്ത്ത്, ആല്‍ഫാ സെറിന്‍ ഫ്ലാറ്റുകളാണ് ഇന്നലെ പൊളിച്ച് നീക്കിയത്. തീരദേശ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ച് മാറ്റാൻ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് നാല് ഫ്ലാറ്റുകളും പൊളിച്ചത്.
Also Read: കിറുകൃത്യം; ജെയിൻ കോറൽ കോവിന്റെ അവശിഷ്ടങ്ങൾ കായലിൽ വീണില്ല
Also Read: ചരിത്രം കുറിച്ച് ഹോളിഫെയ്ത്തിന്റെ പതനം; റെക്കോർഡ് ബുക്കിൽ ഒന്നാമത്