മലപ്പുറത്തേത് 2023 ൽ കണ്ടെത്തിയ വൈറസ് വകഭേദം തന്നെ, 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്; സമ്പർക്ക പട്ടികയിൽ 406 പേർ 

By Web TeamFirst Published Jul 22, 2024, 6:28 PM IST
Highlights

439 പേർ പനിബാധിതരാണ്. ഇതിൽ 4 പേർ കുട്ടിയുമായി സമ്പർക്കമുള്ളവരാണ്. 2023 ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചത്.

മലപ്പുറം: മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. 13 പേരുടെ സാമ്പിളുകളാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇവരിൽ 9 പേരുടെ ഫലം വന്നു. എല്ലാവരും നിപ നെഗറ്റീവാണ്.  മരിച്ച 14കാരന്റെ സമ്പർക്ക പട്ടികയിൽ 406 പേരാണുളളത്. ഇവരിൽ 194 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലുണ്ട്. ഇവരിൽ 139 പേർ ആരാഗ്യ പ്രവർത്തകരാണ്. നിപബാധിച്ച് 14കാരൻ മരിച്ച പ്രദേശത്തെ  7239 വീടുകളിൽ സർവേ നടത്തി. 439 പേർ പനിബാധിതരാണ്. ഇതിൽ 4 പേർ കുട്ടിയുമായി സമ്പർക്കമുള്ളവരാണ്. 2023 ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചത്. 

 

Latest Videos

 

 

 

 

 

click me!